പരിയാരത്ത് ഇതര സംസ്ഥാനക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ കാഞ്ഞങ്ങാട് സ്വദേശികള്‍: അറസ്റ്റ് ഉടനെയെന്ന് പൊലീസ്
തളിപ്പറമ്പ്: (www.kvartha.com 08.07.2020) കണ്ണൂരിലെത്തിയ ഇതര സംസ്ഥാനക്കാരെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കള്ളനോട്ട് സംഘമാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിനു പിന്നാലെന്ന് വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഇവവരെ തട്ടിക്കൊണ്ടുവരുന്നതിന് ഉപയോഗിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ കാറും രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ മര്‍ദിച്ച കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയെയാണ് പൊലീസ് പിടികൂടി ചോദ്യം ചെയ്തത്.
തട്ടിക്കൊണ്ടുവന്ന സംഘത്തില്‍ ഒമ്പത് പേരുണ്ടായിരുന്നതായി മര്‍ദനമേറ്റവര്‍ മൊഴി നല്‍കിയതായി എസ്ഐ എം പി ഷാജി പറഞ്ഞു. സാനിറ്റൈസര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇതരസംസ്ഥാനക്കാര്‍ എത്തിയത്. ഇവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിലും കഞ്ചാവ് പിടികൂടിയ സംഭവങ്ങളിലുമായി രണ്ടുകേസുകളെടുത്തിട്ടുണ്ട്. സംഭവത്തിലെ ദുരൂഹതകളും ചുരുളുകളും അഴിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എസ്‌ഐ പറഞ്ഞു. കണ്ണൂരിലെത്തിയ ഇതരസംസ്ഥാനക്കാരെ പരിയാരം ഇരിങ്ങലിലെ ആളൊഴിഞ്ഞ വീട്ടിലേക്കു തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
സംഘത്തിലെ ഒരാളെ പിടികൂടി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മര്‍ദനമേറ്റ മുംബൈ കുലാവയിലെ ഓംരാജ് (42), കല്യാണിലെ സമാധാന്‍ (34), ഗുജറാത്ത് അഹമ്മദാബാദിലെ അഷ്വിന്‍ (29) എന്നിവരെ പൊലീസ് മോചിപ്പിച്ച് ക്വാറന്റൈനിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഗോവ വഴി കണ്ണൂരിലെത്തിയ സംഘത്തെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ആഭരണങ്ങളും കവര്‍ന്നത്.
ഇരിങ്ങലിലെ ഒരു വീട്ടില്‍ കൊണ്ടുപോയാണ് ഇവരെ ബന്ദിയാക്കി മര്‍ദിച്ചത്. ഇതിനിടയില്‍ കര്‍ണാടക ബല്‍ഗാമിലെ സഞ്ജയ്, മുംബൈയിലെ സതീഷ് എന്നിവര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടവരാണ് പൊലീസിന് വിവരം നല്‍കിയത്. ഇതേത്തുടര്‍ന്ന് പരിയാരം സിഐ കെ വി ബാബു, എസ്ഐ എം പി ഷാജി എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് തടങ്കലില്‍നിന്നു സംഘത്തെ മോചിപ്പിച്ച് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ചത്. ഇവരെ തടവിലാക്കിയ വീട്ടില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയതായും പൊലീസ് പറഞ്ഞു.
Keywords: News, Kerala, Police, Arrest, Case, Abducted, Custody, House, Crime, Taliparamba, Pariyaram abduction case

Powered by Info News For You

Comments
Post a Comment