കര്‍ക്കിടകം പിറന്നെങ്കിലും കോവിഡില്‍ രാമായണ പാരായണമില്ലാതെ ക്ഷേത്രങ്ങള്‍: നാലമ്പല യാത്രയുമില്ല

കണ്ണൂര്‍: (www.kvartha.com 17.07.2020) കര്‍ക്കിടകം പിറന്നെങ്കിലും ഇക്കുറി ചരിത്രത്തിലാദ്യമായി രാമായണ മാസാചരണമില്ല. കോവിഡ് സമൂഹ വ്യാപന ഭീതി പടരുന്നത് വടക്കെ മലബാറിലെ ക്ഷേത്രങ്ങളെ നിശബ്ദമാക്കിയിരിക്കുകയാണ്. ചെറുകിട ക്ഷേത്രങ്ങളാകട്ടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. വിശ്വാസികള്‍ വരാതായി നിത്യപൂജകള്‍ ഇല്ലാതായതോടെ നടവരവ് തീരെയില്ലാതായി. ഇപ്പോള്‍ ശാന്തിക്കാരെയും മറ്റു ജീവനക്കാരെയും നില നിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടില്ല. സാധാരണയായി രാമായണ പാരായണ മാസാചാരണം ചെറുകിട ക്ഷേത്രങ്ങളില്‍ നല്ല വരുമാനം കൂടി ലഭിക്കുന്ന സമയമാണ്. എന്നാല്‍ ഇക്കുറിയതുണ്ടാകാത്തത് കനത്ത തിരിച്ചടിയാണ്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ട് വിശ്വാസികള്‍ വീടുകളില്‍ വായിക്കേണ്ടി വരും.

Kannur, News, Kerala, Temple, Religion, COVID-19, Recitation, Ramayana, Karkkidakam, Nalambala yathra, Covid 19: Temples without recitation of Ramayana

നാലമ്പല യാത്രയാണ് രാമായണ മാസത്തിലെ മറ്റൊരു പ്രധാന ഘടകം. ദശരഥപുത്രന്മാരായ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീര്‍ത്ഥാടനമാണ് നാലമ്പല യാത്ര. ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്‍മാരെ വണങ്ങിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. കര്‍ക്കിടമാസത്തിലെ ദുരിതത്തില്‍ നിന്നും രോഗപീഡകളില്‍ നിന്നും രക്ഷ നേടനാവും എന്നതാണ് ഈ തീര്‍ഥയാത്രയുടെ ഗുണഫലം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നീ ക്രമത്തില്‍ ഒരേ ദിവസം തന്നെ വേണം ദര്‍ശനം നടത്തേണ്ടത്. കോവിഡ് സമൂഹ വ്യാപന കാലമായതിനാല്‍ നാലമ്പല യാത്രയും ഇക്കുറി ഉണ്ടാകില്ല.

Keywords: Kannur, News, Kerala, Temple, Religion, COVID-19, Recitation, Ramayana, Karkkidakam, Nalambala yathra, Covid 19: Temples without recitation of Ramayana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?