ചൈനയുടെ പ്രകോപനത്തിന് നന്ദി, ഇന്ത്യ സമയോചിതമായി ഉയരും: ഇന്ത്യന്‍ ഉത്പന്നങ്ങളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി ആനന്ദ് മഹീന്ദ്ര


മുംബൈ: (www.kvartha.com 02.07.2020) ഇന്ത്യന്‍ ഉത്പന്നങ്ങളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ചൈനയുടെ പ്രകോപനത്തിന് നന്ദിയുണ്ടെന്നും ഇന്ത്യ സമയോചിതമായി ഉയരുമെന്നുമാണ് ആനന്ദ് മഹീന്ദ്ര സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തക ഹൂ ഷീജിന് മറുപടി നല്‍കിയത്.

ചൈനക്കാര്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുണ്ട്. എന്നാല്‍ അവര്‍ക്ക് നല്ല ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കാണാനില്ലെന്നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത പങ്ക് വച്ചുകൊണ്ട് ഷൂ ഷീജിന്‍ ട്വിറ്ററില്‍ കുറിച്ചത്. പ്രകോപനത്തിന് നന്ദിയെന്നും ഇതുവരെ കിട്ടാത്ത ആവേശം ഇപ്പോഴുണ്ടെന്നും ഇന്ത്യന്‍ കമ്പനികളുടെ കുതിപ്പ് കാണാമെന്നും ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് മറുപടി നല്‍കുന്നു. കാല്‍ ലക്ഷം പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Mumbai, News, National, Mahindra, Twitter, Journalist, Ban, Threat, Provocation, Goods, Anand Mahindra, China, Thank You For Provocation: Anand Mahindra on China's Threat to Ban Indian Goods
Keywords: Mumbai, News, National, Mahindra, Twitter, Journalist, Ban, Threat, Provocation, Goods, Anand Mahindra, China, Thank You For Provocation: Anand Mahindra on China's Threat to Ban Indian Goods


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?