കോവിഡിനെ തുടര്‍ന്ന് ജോലിയില്ലാതായി: യുവാവ് മരക്കൊമ്പില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി

കാസര്‍കോട് (www.evisionnews.co): കോവിഡിനെ തുടര്‍ന്ന് വരുമാനമില്ലാതായതിന്റെ വ്യസനത്തില്‍ ടയര്‍ റിസോള്‍ ജോലികള്‍ ചെയ്തിരുന്ന യുവാവ് മരക്കൊമ്പില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പറമ്പ കുറ്റിത്താനി കിന്യംവീട്ടില്‍ രാജന്റെ മകന്‍ രാജേന്ദ്രനെ (19)യാണ് വീടിന് സമീപം മരക്കൊമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ടയര്‍ റിസോള്‍ ജോലികള്‍ ചെയ്ത് വീട്ടാവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കുമുള്ള വരുമാനം കണ്ടെത്തിയിരുന്ന രാജേന്ദ്രന് കോവിഡിനെ തുടര്‍ന്ന് ലോക് ഡൗണ്‍ ആയതോടെ കാര്യമായ ജോലികളൊന്നും കിട്ടിയിരുന്നില്ല. വരുമാനം ഇല്ലാതായതോടെ രാജേന്ദ്രന്‍ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെ മുതല്‍ രാജേന്ദ്രനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. രാഗിണിയാണ് മാതാവ്. രാജേഷ്, രമ്യ, ശോഭ സഹോദരങ്ങളാണ്. രാജേന്ദ്രന്റെ അച്ഛന്‍ രാജന് ഇരുകാലുകള്‍ക്കും രോഗം ബാധിച്ച അച്ഛനടക്കം സഹോദരിമാരുടെ പഠനവും വീട്ടുചെലവും രാജേന്ദ്രന്റെ വരുമാനം കൊണ്ടായിരുന്നു നടന്നുപോയിരുന്നത്. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?