അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ യുഎഇയില്‍ മരിച്ചു


റാസല്‍ഖൈമ: (https://ift.tt/2CKie6f) അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ യുഎഇയില്‍ മരിച്ചു. കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ (48), ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

News, Gulf, Death, UAE, Death, Malayalees, Worker, Labours, Hospital, Two including a Keralite died in UAE due to a tyre burst while repairing

റാസല്‍ഖൈമയിലെ ജസീറയിലെ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശി ടയര്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശി സംഭവ സ്ഥലത്തുവെച്ചും നിസാര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി യുഎഇയിലുള്ള നിസാര്‍, വിസ ക്യാന്‍സല്‍ ചെയ്ത് അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഷീജ, പിതാവ്: ഹമീദ് കുട്ടി, മാതാവ്: ഖദീജ ബീവി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.

Keywords: News, Gulf, Death, UAE, Death, Malayalees, Worker, Labours, Hospital, Two including a Keralite died in UAE due to a tyre burst while repairing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?