സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡിനും ഓണക്കിറ്റ്; അടുത്ത മാസം അവസാനം മുതല്‍ വിതരണം
തിരുവനന്തപുരം: (https://ift.tt/3jsaAOp) കോവിഡ് പ്രതിസന്ധിക്കിടയില്‍ ആശ്വാസമായി ഓണക്കാലത്തും സംസ്ഥാനത്തെ 88.47 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു സര്‍ക്കാര്‍ സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും. അടുത്ത മാസം അവസാനം വിതരണം ചെയ്യുന്ന കിറ്റിന് ഏകദേശം 450 കോടി രൂപ ചെലവു കണക്കാക്കുന്നു. 11 ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക.
കിറ്റുകള്‍ തയാറാക്കാന്‍ സാധനങ്ങള്‍ സംഭരിക്കുന്നതും അവ സൂക്ഷിക്കാന്‍ കൂടുതല്‍ മുറികള്‍ വാടകയ്ക്ക് എടുക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ സപ്ലൈകോ ആരംഭിച്ചു. മുന്‍ഗണനേതര വിഭാഗത്തില്‍ വരുന്ന നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ അടുത്ത മാസം കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരിയും നല്‍കും.
കിറ്റില്‍ ഉണ്ടാവുന്ന ഇനങ്ങളും അളവും: പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍/ വന്‍പയര്‍ 500 ഗ്രാം, ശര്‍ക്കര ഒരു കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി എന്നിവ 100 ഗ്രാം വീതം, വെളിച്ചെണ്ണ 500 മില്ലി ലീറ്റര്‍/ സൂര്യകാന്തി എണ്ണ 1 ലീറ്റര്‍, പപ്പടം ഒരു പായ്ക്കറ്റ് (12 എണ്ണം), സേമിയ/ പാലട ഒരു പായ്ക്കറ്റ്, ഗോതമ്പ് നുറുക്ക് ഒരു കിലോഗ്രാം.
Keywords: News, Kerala, Thiruvananthapuram, Onam, Food, Business, Finance, Kerala govt distributes Onam kitകിറ്റുകള്‍ തയാറാക്കാന്‍ സാധനങ്ങള്‍ സംഭരിക്കുന്നതും അവ സൂക്ഷിക്കാന്‍ കൂടുതല്‍ മുറികള്‍ വാടകയ്ക്ക് എടുക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ സപ്ലൈകോ ആരംഭിച്ചു. മുന്‍ഗണനേതര വിഭാഗത്തില്‍ വരുന്ന നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ അടുത്ത മാസം കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരിയും നല്‍കും.
കിറ്റില്‍ ഉണ്ടാവുന്ന ഇനങ്ങളും അളവും: പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍/ വന്‍പയര്‍ 500 ഗ്രാം, ശര്‍ക്കര ഒരു കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി എന്നിവ 100 ഗ്രാം വീതം, വെളിച്ചെണ്ണ 500 മില്ലി ലീറ്റര്‍/ സൂര്യകാന്തി എണ്ണ 1 ലീറ്റര്‍, പപ്പടം ഒരു പായ്ക്കറ്റ് (12 എണ്ണം), സേമിയ/ പാലട ഒരു പായ്ക്കറ്റ്, ഗോതമ്പ് നുറുക്ക് ഒരു കിലോഗ്രാം.
Powered by Info News For You

Comments
Post a Comment