സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃക ഉത്സവമായ 'ജനാദ്രിയ്യ ഉത്സവം' അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചു
റിയാദ്: (https://ift.tt/38UdGWu) സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃക ഉത്സവമായ 'ജനാദ്രിയ്യ ഉത്സവം' അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചു. കോവിഡ്-19 ന്റെ പശ്ചാതലത്തിലാണ് ഉത്സവം മാറ്റിവെച്ചത്. 'ജനാദ്രിയ്യ ഉത്സവം' പോലെയുള്ള സൗദിയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഒരു ജനപ്രിയ ഉത്സവത്തില്‍ വലിയ ആള്‍കൂട്ടം സംഘടിച്ചേക്കാവുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതെന്ന് സൗദി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
1985 മുതല്‍ ഓരോ വര്‍ഷവും മുടങ്ങാതെ നടത്തുന്ന സൗദി അറേബ്യയുടെ ഔദ്യോഗിക ഉത്സവമാണ് ജനാദ്രിയ്യ ഉത്സവം. അരനൂറ്റാണ്ട് മുമ്പ് സൗദിയിലെ ജനങ്ങളുടെ ജീവിത രീതി, അവര്‍ ഉപയോഗിച്ചിരുന്ന ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ക്‌ളാസിക്ക് കലകളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനങ്ങള്‍, അന്നത്തെ പരിതസ്ഥിതിയില്‍ ഉപയോഗിച്ചിട്ടുള്ള മറ്റു ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഒരു പൈതൃക ഗ്രാമം തന്നെ പുന:സൃഷ്ടിക്കുന്ന രീതിയിലാണ് ഉത്സവം നടക്കാറുള്ളത്.
2020 നവംബര്‍ മാസത്തില്‍ നടത്തുവാനാണ് നേരത്തെ സാംസ്‌കാരിക മന്ത്രാലയം തീരുമാനമെടുത്തിരുന്നത്. വര്‍ഷങ്ങളായി 'ജനാദ്രിയ്യ ഉത്സവം' നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയിലായിരുന്നു നടന്നിരുന്നത്. 2019 വര്‍ഷത്തിലാണ് അത് സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ നടത്തുവാനുള്ള തീരുമാനം വരുന്നത്. ഈ വര്‍ഷം ഉത്സവം നടക്കുമായിരുന്നുവെങ്കില്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചുമതലയില്‍ നടക്കുന്ന ആദ്യ 'ജനാദ്രിയ്യ ഉത്സവം' എന്ന സവിശേഷതയും ഈ വര്‍ഷത്തെ ഉത്സവത്തിനുണ്ടാകുമായിരുന്നു.

Keywords: News, World, Gulf, Saudi Arabia, Riyadh, Festival, Ministry, COVID-19, Jenadriyah Fest postponed to next year
Powered by Info News For You

Comments
Post a Comment