ആശങ്കയില്‍ കേരളം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം, ഉറവിടം കണ്ടെത്താനായില്ല

കൊച്ചി: (www.kvartha.com 17.07.2020) സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം. കൊച്ചി കുഴുപ്പിള്ളി കോണ്‍വന്റിലെ സിസ്റ്റര്‍ ക്ലെയര്(73), ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ഷാജു (45) എന്നിവരാണ് മരിച്ചത്. ശ്വസ തടസത്തെ തുടര്‍ന്നാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആര്‍ പരിശോധനയിലുമാണ് കോവിഡ് പോസിറ്റീവ് ആണെന്നാണ് മനസിലായത്.

വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. കുഴുപ്പിള്ളി എസ്ഡി മഠത്തിലെ സി ക്ലയര്‍ ആണ് മരിച്ചത്. കൂടെ താമസിക്കുന്ന കന്യാസ്ത്രീകളെയും ഡോക്ടര്‍മാരെയും നിരീക്ഷണത്തിലാക്കി. ഇന്നാണ് ഇരുവരുടെയും സ്രവ ഫലം പുറത്തുവന്നത്. അതേസമയം ഇരുവരുടെയും രോഗ ഉറവിടം ഉറവിടം കണ്ടെത്തിയിട്ടില്ല. ഷിജു ഇടപഴുകിയ സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിശോധിച്ചു.

Kochi, News, Kerala, COVID-19, Death, Patient, Trending, hospital, test, Two covid death today in Kerala

Keywords: Kochi, News, Kerala, COVID-19, Death, Patient, Trending, hospital, test, Two covid death today in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?