ശനിയാഴ്ച നടക്കുന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അല്‍ ഖോറിനെതിരായ മത്സരത്തില്‍ പങ്കെടുക്കാനാകില്ല; ബാഴ്‌സയുടെ ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസിന് കോവിഡ് പോസിറ്റീവ്


ദോഹ: (https://ift.tt/30MayZ9) ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസിന് കോവിഡ് പോസിറ്റീവ്. വൈറസ് രോഗബാധ സ്ഥിരീകരിച്ച കാര്യം അദ്ദേഹം പരിശീലിപ്പിക്കുന്ന ഖത്തര്‍ ക്ലബായ അല്‍-സദ്ദ് ആണ് പുറത്തുവിട്ടത്. ഈ സാഹചര്യത്തില്‍ താരം ഐസൊലേഷനില്‍ പോവുമെന്നും ശനിയാഴ്ച നടക്കുന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അല്‍ ഖോറിനെതിരായ മത്സരത്തില്‍ ടീമിനൊപ്പം സാവി ഉണ്ടാവില്ലെന്നും ക്ലബ്ബ് അറിയിച്ചു.

എന്നാല്‍ ഐസൊലേഷനില്‍ കഴിയുന്ന സാവി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവാനായ ശേഷം ദൈനംദിന കാര്യങ്ങളിലേക്ക് പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്തുമെന്നും പറഞ്ഞു.

News, Gulf, Qatar, Doha, Sports, Player, COVID-19, Health, Barcelona legend Xavi tests positive for corona virus

വരുന്ന സീസണില്‍ ബാഴ്‌സയുടെ പരിശീലകനായി എത്തുമെന്ന് കരുതിയ സാവി ഈ മാസം അഞ്ചിനാണ് ഖത്തര്‍ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയത്. സാവിയുടെ അഭാവത്തില്‍ സഹപരിശീലകനായ ഡേവിഡ് പ്രാറ്റ്‌സ് ക്ലബ്ബിന്റെ പരിശീലനച്ചുമതല വഹിക്കും. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ച ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്. അഞ്ച് റൗണ്ട് മത്സരങ്ങള്‍ അവേശേഷിക്കുന്ന ലീഗില്‍ നിലവില്‍ അല്‍-സാദ് മൂന്നാം സ്ഥാനത്താണ്.

1998 മുതല്‍ 2015 വരെ ബാഴ്‌സക്കായി പന്തുതട്ടിയ ശേഷമാണ് സാവി ഖത്തറിലേക്ക് കൂടുമാറിയത്. 2015 മുതല്‍ 2019 വരെ അല്‍-സദിനായി 82 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ ശേഷമാണ് സാവി പരിശീലകനായി എത്തിയത്.

Keywords: News, Gulf, Qatar, Doha, Sports, Player, COVID-19, Health, Barcelona legend Xavi tests positive for corona virus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?