സംസ്ഥാന സിലബസില്‍നിന്ന് ക്രിസ്തുവും നബിയും ടിപ്പുവും പുറത്ത്; കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് വിവാദം


ബെംഗളൂരു: (https://ift.tt/2P6ISZy) കര്‍ണാടക സംസ്ഥാനത്തില്‍ ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ വിമര്‍ശനം. സംസ്ഥാന സിലബസില്‍നിന്ന് ടിപ്പു സുല്‍ത്താനെയും യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും ഒഴിവാക്കിയതയാണ് വിവാദത്തിന് കാരണമായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചത്.

News, National, India, Karnataka, Bangalore, Education, BJP, Politics, Book, Teachers, Karnataka: Lessons on Tipu Sultan, Jesus, Mohammed cut in some textbooks

അഞ്ച്, പത്ത് ക്ലാസുകളിലെ പാഠഭാഗങ്ങളില്‍നിന്ന് ടിപ്പുസുല്‍ത്താന്‍, ഹൈദരലി, മൈസൂരുവിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നീ വിഷയങ്ങളാണ് ഒഴിവാക്കിയത്. ഏഴാം ക്ലാസുകാര്‍ക്കായുള്ള ഭരണഘടനയെകുറിച്ചുള്ള പാഠഭാഗങ്ങളും, ആറാം ക്ലാസുകാര്‍ക്കുള്ള പാഠങ്ങളില്‍ യേശുക്രിസ്തു, പ്രവാചകന്‍ മുഹമ്മദ് നബി എന്നിവരെ കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഈ ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ പ്രത്യേക ക്ലാസുകളുണ്ടാകില്ലെന്നും അസൈന്‍മെന്റുകള്‍ നല്‍കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സിലബസിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം വെട്ടിച്ചുരുക്കി സെപ്റ്റംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് കര്‍ണാടക സര്‍ക്കാരിന്റെ ആലോചന. ഇതിന്റെ ഭാഗമായി ഒഴിവാക്കാനായി തെരഞ്ഞെടുത്ത പാഠഭാഗങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് കാരണമായത്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബിജെപി സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇതൊക്കെ എന്നാണ് പ്രതിപക്ഷ വിമര്‍ശനം.

ടെക്സ്റ്റ്ബുക് കമ്മറ്റിയും അധ്യാപകരും ചേര്‍ന്നാണ് പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചതെന്നാണ് സംഭവത്തില്‍ അധികൃതരുടെ മറുപടി. 2020-2021 അധ്യായനവര്‍ഷത്തേക്ക് മാത്രമാണ് ഈ ക്രമീകരണമെന്നും വിദ്യാഭ്യാസ വകുപ്പധികൃതര്‍ പ്രതികരിച്ചു. നേരത്തെ, ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെല്ലാം ഒഴിവാക്കാനുള്ള കര്‍ണാടക എംഎല്‍എയുടെ ആവശ്യം വിദഗ്ധ സമിതി പരിശോധിച്ച് തള്ളിയിരുന്നു.

Keywords: News, National, India, Karnataka, Bangalore, Education, BJP, Politics, Book, Teachers, Karnataka: Lessons on Tipu Sultan, Jesus, Mohammed cut in some textbooks


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?