ടിപ്പു സുല്‍ത്താന്‍ അധ്യായം നീക്കിയത് കര്‍ണാടക സര്‍ക്കാര്‍ പുന:സ്ഥാപിക്കും
മംഗളൂരു: (www.kasargodvartha.com 30.07.2020) ഏഴാം തരം സാമൂഹിക പാഠാവലിയില്‍ നിന്ന് നീക്കം ചെയ്ത ടിപ്പുസുല്‍ത്താന്‍ അദ്ധ്യായം പുന:സ്ഥാപിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടി.കര്‍ണ്ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ സിലബസില്‍ 30 ശതമാനം കുറവുവരുത്താനുള്ള സി.ബി.എസ്.ഇ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് കര്‍ണ്ണാടക പൊതു വിദ്യാഭ്യാസ വകുപ്പ് ടിപ്പുവിനെ വെട്ടിയത്.ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴങ്ങിയാണ് സര്‍ക്കാര്‍ പിന്മാറ്റം.
ആറ് മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളില്‍ നിന്ന് മുഹമ്മദ് നബി,യേശുകൃസ്തു,മുഗള്‍,രജപുത്ര രാജാക്കന്മാര്‍ എന്നീ അദ്ധ്യായങ്ങളും നീക്കം ചെയ്തിരുന്നു.സാമുദായിക ധ്രുവീകരണം ഭയന്ന് പ്രതിഷേധങ്ങള്‍ ടിപ്പുസുല്‍ത്താന്‍ അദ്ധ്യായത്തിലാണ് കേന്ദ്രീകരിച്ചത്.'ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠങ്ങള്‍ കുറക്കുന്നത് താല്‍ക്കാലികമായി പിന്‍വലിക്കുന്നു'എന്ന ഒറ്റ വരി അറിയിപ്പ് സൊസൈറ്റി വെബ്‌സൈറ്റില്‍നല്‍കി സര്‍ക്കാര്‍ ഊരി.
എന്നാല്‍ സൊസൈറ്റി മാനജിംഗ് ഡയറക്ടര്‍ മഡേ ഗൗഡക്ക് പിന്മാറ്റം ഒട്ടും ഇഷ്ടമായിട്ടില്ല.'വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ ഇതേക്കുറിച്ച് ആരാഞ്ഞു.ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍വ്വസ്ഥിതിയിലാക്കാം എന്ന് അറിയിക്കുകയും ചെയ്തു.അധിക വായന വേണ്ട.ടിപ്പുവിനെക്കുറിച്ച് ആറിലും പത്തിലും പഠിക്കുന്നില്ലേ? പിന്നെ എന്തിനാണീ കരച്ചിലും പിഴിച്ചിലും'-ഗൗഡ പറഞ്ഞു.
SUMMARY: Tipu Sultan controversy - Education department puts syllabus reduction on hold
Powered by Info News For You

Comments
Post a Comment