കോവിഡ് സ്ഥിരീകരിച്ച അധ്യാപികയുമായി സമ്പര്‍ക്കം; വൈക്കം എം എല്‍ എ സി കെ ആശ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
കോട്ടയം: (www.kvartha.com 12.07.2020) കോവിഡ് സ്ഥിരീകരിച്ച അധ്യാപികയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വൈക്കം എം എല്‍ എ സി കെ ആശ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് അധ്യാപികയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.
അധ്യാപിക തന്റെ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പഠനവിവരം അന്വേഷിച്ചെത്തിയതിന്റെ രണ്ടാമത്തെ ദിവസം വിദ്യാര്‍ഥിനിയ്ക്ക് ടെലിവിഷന്‍ കൈമാറുന്ന പരിപാടിയില്‍ സി കെ ആശയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതായി എഫ് ബി പോസ്റ്റില്‍ എംഎല്‍എ സൂചിപ്പിക്കുന്നു.
പൊലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പത്തോളം പൊലീസുകാരും പങ്കെടുത്തിരുന്നതായാണ് വിവരം. കോവിഡ് സ്ഥിരീകരിച്ച അധ്യാപിക സ്‌കൂളില്‍ പുസ്തകവിതരണവും നടത്തിയിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലധികം പേര്‍ ഉള്ളതായി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ എല്ലാവരും തന്നെ നിരീക്ഷണത്തില്‍ പോകേണ്ടി വരും.
Keywords: MLA CK Asha quarantined after coming in contact with COVID patient, Kottayam, News, Facebook, Post, Teacher, Health, Health & Fitness, MLA, Students, Police, Kerala.
അധ്യാപിക തന്റെ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പഠനവിവരം അന്വേഷിച്ചെത്തിയതിന്റെ രണ്ടാമത്തെ ദിവസം വിദ്യാര്‍ഥിനിയ്ക്ക് ടെലിവിഷന്‍ കൈമാറുന്ന പരിപാടിയില്‍ സി കെ ആശയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതായി എഫ് ബി പോസ്റ്റില്‍ എംഎല്‍എ സൂചിപ്പിക്കുന്നു.
പൊലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പത്തോളം പൊലീസുകാരും പങ്കെടുത്തിരുന്നതായാണ് വിവരം. കോവിഡ് സ്ഥിരീകരിച്ച അധ്യാപിക സ്‌കൂളില്‍ പുസ്തകവിതരണവും നടത്തിയിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലധികം പേര്‍ ഉള്ളതായി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ എല്ലാവരും തന്നെ നിരീക്ഷണത്തില്‍ പോകേണ്ടി വരും.
സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്നലെ കോവിഡ് പോസിറ്റീവ് ആയ വെച്ചൂർ പഞ്ചായത്തിലെ ഇടയാഴം സ്വദേശിയായ ചെമ്മനത്തുകര സ്കൂളിൽ...
Posted by CK ASHA MLA on Saturday, 11 July, 2020
Powered by Info News For You

Comments
Post a Comment