ഹൈദരാബാദില്‍ പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ് മൂലം മരിച്ചു; ആഡംബരപൂര്‍ണമായ ആഘോഷത്തില്‍ പങ്കെടുത്തത് നിരവധി പേര്‍


ഹൈദരാബാദ്: (https://ift.tt/3e0OXAz) പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ്-19 മൂലം മരിച്ചത് ഹൈദരാബാദ് നഗരത്തില്‍ പരിഭ്രാന്തിപരത്തി. നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ദിവസം മുമ്പ് ഇദ്ദേഹം സംഘടിപ്പിച്ച ആഡംബരപൂര്‍ണമായ പിറന്നാളാഘോഷത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നതാണ് പരിഭ്രാന്തിയ്ക്ക് കാരണം. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

News, National, Hyderabad, COVID-19, Birthday Celebration, Death, Hyderabad Jeweller Dies Of Covid-19 After Throwing Birthday Party With 100 Attendees

ആഘോഷത്തില്‍ പങ്കെടുത്ത മറ്റൊരു ജ്വല്ലറി വ്യാപാരിയും വൈറസ്ബാധയെ തുടര്‍ന്ന് ശനിയാഴ്ച മരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്‌റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. രണ്ട് മരണവാര്‍ത്തയും പ്രചരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്കായി സ്വകാര്യലാബുകളിലെത്തിയതായാണ് വിവരം.

തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 50 ശതമാനവും ഹൈദരാബാദില്‍ നിന്നായതോടെ സംസ്ഥാനത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായി ഹൈദരാബാദ് നഗരം മാറി. മകന്റെ പിറന്നാളിന് മധുരപലഹാരവിതരണം നടത്തിയ പൊലീസ് കോണ്‍സ്റ്റബിളിന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: News, National, Hyderabad, COVID-19, Birthday Celebration, Death, Hyderabad Jeweller Dies Of Covid-19 After Throwing Birthday Party With 100 Attendees


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?