മുങ്ങല്‍ വിദഗ്ദ്ധരെത്തിയിട്ടും ഫലമുണ്ടായില്ല; കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയെ 8 ദിവസമായിട്ടും കണ്ടെത്താനായില്ല

കാസര്‍കോട്: (https://ift.tt/2X4yfux) മുങ്ങല്‍ വിദഗ്ദ്ധരെത്തിയിട്ടും ഫലമുണ്ടായില്ല. കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയെ എട്ടു ദിവസമായിട്ടും കണ്ടെത്താനായില്ല. ജൂലൈ 22നാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ കുഡ്‌ലു കാളിങ്ങാട്ടെ മഹേഷ് (28) തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ പോലീസ് പിടിയില്‍ നിന്നും കുതറിയോടി കടലില്‍ ചാടിയത്. കോസ്റ്റല്‍ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലും ആദ്യം പരിശോധന നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

തിങ്കളാഴ്ച കണ്ണൂരില്‍ നിന്നും മുങ്ങല്‍ വിദഗ്ദ്ധരായ ഷാക്കിര്‍, ദാസ്, ഉപാനന്ദ എന്നിവരെത്തി പ്രിന്‍സിപ്പല്‍ എസ് ഐ യു പി വിപിന്റെ മേല്‍നോട്ടത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.



Keywords: Kasaragod, Kerala, news, Top-Headlines, accused, Sea, Missing, 8th day: Missing POCSO case accused not found
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?