മരിച്ചയാള്‍ക്ക് കോവിഡ്; മൃതദേഹം മാനദണ്ഡങ്ങള്‍ പാലിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു, ഡോക്ടറടക്കം 7 പേരോട് ഹോം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു
കാസര്‍കോട്: (https://ift.tt/2X4yfux) മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം മാനദണ്ഡങ്ങള്‍ പാലിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു. കാസര്‍കോട് നഗരസഭ പരിധിയിലെ കെ ശശിധരന്റെ (62) മൃതദേഹമാണ് പാറക്കട്ടെയിലെ പൊതുശ്മശാനത്തില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ മൂന്ന് തൊഴിലാളികളുടെ സഹായത്തോടെ സംസ്‌കരിച്ചത്. തുടര്‍ന്ന് തൊഴിലാളികളെ ക്വാറന്റൈനിലാക്കി.
ശനിയാഴ്ച രാവിലെയാണ് ശശിധരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ആശുപത്രിയിലെ ഡോക്ടറടക്കം ഏഴു പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Doctor, Health-Department, COVID-19, Top-Headlines, Deadbody, Covid: died man's dead body buried with Covid protocol
< !- START disable copy paste -->
ശനിയാഴ്ച രാവിലെയാണ് ശശിധരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ആശുപത്രിയിലെ ഡോക്ടറടക്കം ഏഴു പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment