സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളത്ത് ചികിത്സയിലായിരുന്ന 67കാരന്‍

കൊച്ചി: (www.kvartha.com 19.07.2020) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് രക്തസമര്‍ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്നു.

ജൂലൈ 8ന് കോവിഡ് ന്യുമോണിയ ബാധിച്ച നിലയിലാണ് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന കുഞ്ഞുവീരാന് പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നു. എറണാകുളം ജില്ലയിലെ അഞ്ചാമത്തെ കോവിഡ് മരണവും സംസ്ഥാനത്തെ 41-ാംത്തെ കോവിഡ് മരണവുമാണ്.

Kochi, news, Kerala, Top-Headlines, COVID-19, Trending, Death, hospital, One more covid death in Kerala

Keywords: Kochi, news, Kerala, Top-Headlines, COVID-19, Trending, Death, hospital, One more covid death in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?