കോവിഡ് രോഗികളെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ 5 പേര്‍ക്കെതിരെ കേസ്

കാഞ്ഞിരപ്പള്ളി: (https://ift.tt/2WqM0TZ) കോവിഡ് രോഗികളെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഇടക്കുന്നം പുത്തന്‍പ്ലാക്കല്‍ മുഹമ്മദ് റാഫി (40), കുത്തുകല്ലുങ്കല്‍ കബീര്‍ കുട്ടി (39) പുത്തന്‍പ്ലാക്കല്‍ അബ്ദുല്‍ മനാഫ് (35), ചേലത്താന്‍പറമ്പില്‍ അബ്ദുല്‍ മനാഫ്, പുളിമൂട്ടില്‍ മനാഫ്(19) എന്നിവര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള നിയമ പ്രകാരം പോലീസ് കേസെടുത്തത്.

പഞ്ചായത്തംഗം വന്നതിനു ശേഷം മാത്രമേ രോഗികളെ കൊണ്ടുപോകാവൂ എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ആംബുലന്‍സ് തടഞ്ഞത്.


Keywords: Kerala, news, Top-Headlines, Ambulance, Case against 5 for blocking Ambulance
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?