കോവിഡ് പ്രതിരോധം: യുഎഇയില്‍ പള്ളികളില്‍ കൂടുതല്‍ ഇളവുകള്‍, ഉള്‍ക്കൊള്ളാവുന്നതിന്റെ 50% ആളുകള്‍ക്ക് പ്രവേശിക്കാം
അബൂദബി: (www.kvartha.com 23.07.2020) യുഎഇയില്‍ ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച മുതല്‍ പള്ളികളില്‍ കൂടുതല്‍ ഇളവുകള്‍. പള്ളികള്‍ 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശ്വാസികള്‍ പരസ്പരം രണ്ട് മീറ്റര്‍ ദൂരം അകലം പാലിക്കണം. ജൂലൈ ഒന്നിന് പള്ളികള്‍ വീണ്ടും തുറന്നപ്പോള്‍ 30 ശതമാനം ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അല്‍ അദാ അവധി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ആഗസ്റ്റ് രണ്ട് ഞായറാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചതെന്ന് അതോറിറ്റി അറിയിച്ചു.
Keywords: Abu Dhabi, News, Gulf, World, Mosque, Holidays, COVID-19, UAE, Capacity, Open, Covid: 50% capacity at UAE mosques from August 3
Powered by Info News For You

Comments
Post a Comment