ലോകത്തുനിന്നു കൊറോണ വൈറസിനെ തുരത്താന്‍ ഓഗസ്റ്റ് 5 വരെ ദിവസം 5 തവണ ഹനുമാന്‍ ചാലിസ ചൊല്ലണമെന്നു ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍
ഭോപാല്‍: (www.kvartha.com 26.07.2020) ലോകത്തുനിന്നു കൊറോണ വൈറസിനെ തുരത്താന്‍ ഓഗസ്റ്റ് അഞ്ചു വരെ ദിവസം അഞ്ചു തവണ ഹനുമാന്‍ ചാലിസ ചൊല്ലണമെന്നു ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍. ട്വിറ്ററിലൂടെയാണ് പ്രജ്ഞ ഇക്കാര്യം പറഞ്ഞത്. ട്വീറ്റിനൊപ്പം പങ്കുവച്ച വിഡിയോയില്‍, ഓഗസ്റ്റ് നാലു വരെ ഭോപാലില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും പ്രജ്ഞ അറിയിച്ചു.
'ജനങ്ങളുടെ ആരോഗ്യത്തിനും കോവിഡ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും എല്ലാവര്‍ക്കും ഒരുമിച്ച് ഒരു ആത്മീയശ്രമം നടത്താം. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ വീട്ടില്‍ ദിവസം അഞ്ചു തവണ ഹനുമാന്‍ ചാലിസ ചൊല്ലുക. ഓഗസ്റ്റ് അഞ്ചിന് രാമനു മുന്നില്‍ ആരതിയും വിളക്കും തെളിയിച്ച് അവസാനിപ്പിക്കണം' എന്നും പ്രജ്ഞ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
'ഓഗസ്റ്റ് നാലിന് ലോക്ഡൗണ്‍ അവസാനിക്കുമെങ്കിലും ഹനുമാന്‍ ചാലിസ പാരായണം ഓഗസ്റ്റ് അഞ്ചി നാണ് അവസാനിക്കുക. അന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഭൂമിപൂജ നടക്കും. ഞങ്ങള്‍ ദീപാവലി പോലെ ആ ദിവസം ആഘോഷിക്കും. രാജ്യമെമ്പാടുമുള്ള ആളുകള്‍ ഹനുമാന്‍ ചാലിസ ഒരേ ശബ്ദത്തില്‍ ചൊല്ലുമ്പോള്‍, കൊറോണ വൈറസില്‍ നിന്ന് സ്വാതന്ത്ര്യം നേടും. ഇത് രാമനോടുള്ള നിങ്ങളുടെ പ്രാര്‍ഥനയാണ്' എന്നും പ്രജ്ഞ പറഞ്ഞു.
Keywords: "Recite Hanuman Chalisa To Fight Coronavirus": BJP's Pragya Thakur, Bhoppal, News, Politics, BJP, Twitter, Religion, National.

Powered by Info News For You

Comments
Post a Comment