ആഗസ്റ്റില്‍ 40,000 കോവിഡ് രോഗികള്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്; മന്ത്രിസഭ ചര്‍ച്ച ചെയ്തു
തിരുവനന്തപുരം: (www.kvartha.com 17.07.2020) ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 40,000 ആയി കുതിച്ചുയരുമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ യുദ്ധകാല അടിസ്ഥാനത്തില്‍ ചികിത്സാകേന്ദ്രങ്ങളും ക്വാറന്റീന്‍ സെന്ററുകളും ഒരുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉപദേശകനായി മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെ മൂന്ന് മാസത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയുന്നു.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരുമായി കോ-ഓഡിനേറ്റ് ചെയ്തായിരിക്കും രാജീവ് സദാനന്ദന്‍ പ്രവര്‍ത്തിക്കുക. ഇപ്പോള്‍ രോഗവ്യാപനം കൂടുതലുളള പ്രദേശങ്ങളില്‍ മാത്രമല്ല, എല്ലാ ജില്ലകളിലും രോഗവ്യാപനം രൂക്ഷമായി വര്‍ദ്ധിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ സൂപ്പര്‍ സ്പ്രഡ് രൂപപ്പെട്ടിട്ടുള്ള ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതത് പ്രദേശത്തെ രോഗികളെ വേഗം കണ്ടെത്തി, അവിടെ തന്നെ ചികിത്സ നല്‍കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ മന്ത്രിസഭാ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു.
സാധ്യമായ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് തലം മുതല്‍ ഒരുക്കും. തീരപ്രദേശങ്ങളില്‍ ഉണ്ടായ ക്ലസ്റ്ററുകളാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് അവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ പ്രദേശങ്ങളിലെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് മറ്റ് ചില നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും ആന്റിജന്‍ ടെസ്റ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് വരുംദിവസങ്ങളിലെ ദുരിതം മുന്‍കൂട്ടി കണ്ടാണ്. അതേസമയം സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് താമസിക്കാതെ അനുമതി നല്‍കുമെന്ന് അറിയുന്നു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കാരുണ്യാ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. മറ്റ് രോഗികളുമായി അടുത്തിടപഴകാന്‍ കഴിയാത്തവിധം സ്വകാര്യ ആശുപത്രികളില്‍ പ്രത്യേകം കോവിഡ് ബ്‌ളോക്ക് തയ്യാറാക്കണം. ഒരു സമയം 20 രോഗികളെയെങ്കിലും ചികിത്സിക്കാന്‍ സൗകര്യം ഉണ്ടാകണം. 30 ശതമാനം കിടക്കകളിലും കേന്ദ്രീകൃത ഓക്‌സിജന്‍ ലഭ്യത വേണം. ആശുപത്രി തലത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് വേണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ആശുപത്രികളുമായി ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് എം ഒ യു ഒപ്പിടുന്നത്.
Keywords: Health department reported that at least 40,000 COVID cases by August-end, COVID, Health department, Minister KK Shailaja, ICMR, Super spread, CM Pinarayi Vijayan, Private hospitals, Labs, Tripple lockdown, Medical bord.
Powered by Info News For You

Comments
Post a Comment