വെറും 399 രൂപയ്ക്ക് 'കൊറോഷുവര്‍' കോവിഡ്-19 കിറ്റ്; വികസിപ്പിച്ചത് ഐഐടി, ലൈസന്‍സ് കിട്ടിയാലുടന്‍ വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് ഉല്‍പ്പാദിപ്പിക്കും

ന്യൂഡെല്‍ഹി: (https://ift.tt/2CFUsrk) ഐഐടി ഡെല്‍ഹിയില്‍ നിന്ന് വികസിപ്പിച്ച കോവിഡ്-19 ടെസ്റ്റ് കിറ്റ് വിപണിയിലേക്ക്. 399 രൂപയ്ക്ക് പൊതുവിപണിയില്‍ കിറ്റ് ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോഷുവര്‍ (Corosure)എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്.

News, National, India, New Delhi, Business, Health, COVID-19, Drugs, IIT Delhi covid-19 test kit at RS 399

ന്യൂടെക് മെഡിക്കല്‍ ഡിവൈസസാണ് വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് ഉല്‍പ്പാദിപ്പിക്കുക. ഐഐടി ഡെല്‍ഹിയില്‍ നിന്ന് ലൈസന്‍സ് നേടിയ ശേഷമായിരിക്കും ഇത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചിട്ടുണ്ട്.

അടുത്ത മാസത്തോടെ 20 ലക്ഷം കിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ശ്രമം. അടിസ്ഥാന വില 399 രൂപയായിരിക്കുമെന്ന് ഐഐടി ഡെല്‍ഹി അധികൃതര്‍ വ്യക്തമാക്കി.

ആര്‍എന്‍എ ഐസൊലേഷന്റെയും ലബോറട്ടി ചാര്‍ജ്ജും കൂട്ടിയാലും ടെസ്റ്റിന്റെ വില തുച്ഛമായിരിക്കും. നിലവില്‍ വിപണിയില്‍ ലഭ്യമായ കിറ്റുകളെ അപേക്ഷിച്ച് ഐഐടി ഡെല്‍ഹിയുടെ കിറ്റിന് കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ ഈ നീക്കം വളരെയേറെ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Keywords: News, National, India, New Delhi, Business, Health, COVID-19, Drugs, IIT  Delhi covid-19 test kit at RS 399


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?