328 യാത്രക്കാരുമായി കല കുവൈത്ത് ചാര്‍ട്ട് ചെയ്ത വിമാനം കണ്ണൂരില്‍ പറന്നിറങ്ങി
കണ്ണൂര്‍: (www.kvartha.com 11.07.2020) കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ചാര്‍ട്ട് ചെയ്ത അഞ്ചാമത്തെ വിമാനം കുവൈത്തില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെയോടെ കണ്ണൂരിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം 4:40 മണിക്കാണ് കണ്ണൂരിലേക്ക് പുറപ്പെട്ടുത്. 322പേരും ആറ് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 328യാത്രക്കാരാണ് അഞ്ചാമത്തെ വിമാനത്തില്‍ നാട്ടിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ച പ്രകാരംമുഴുവന്‍ യാത്രക്കാര്‍ക്കുംകല കുവൈത്ത് പിപിഇ കിറ്റ് സൗജന്യമായി നല്‍കി. ഇതോടെ കല ചാര്‍ട്ട് ചെയ്ത അഞ്ച് വിമാനങ്ങളിലായി ഇതുവരെ 1,638 പേര്‍ നാട്ടിലേക്ക് പോയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനായി കല കുവൈത്തിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാരുടെ സേവനം എയര്‍പ്പോര്‍ട്ടില്‍ ലഭ്യമാക്കിയിരുന്നു. ചാര്‍ട്ടേഡ് വിമാന സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചകുവൈത്ത് എയര്‍വേസ് അധികൃതര്‍, ഇന്ത്യന്‍ എംബസ്സി ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നതായുംപ്രവാസി സമൂഹത്തിനു ഗുണകരമാകുന്ന ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും കല കുവൈത്ത് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Flight, Passengers, Embassy, Chartered, KALA, Fly, Kuwait, Fifth flight chartered by KALA Kuwait to fly to Kannur

Powered by Info News For You

Comments
Post a Comment