സംസ്ഥാനത്ത് 2 കോവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് കാസര്‍കോട് സ്വദേശിയും ആലപ്പുഴ സ്വദേശിയും

തിരുവനന്തപുരം: (www.kvartha.com 28.07.2020) സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിനി ശശിധര, തിങ്കളാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍വച്ചു മരിച്ച ആലപ്പുഴ മാരാരിക്കുളം കാനാശേരില്‍ ത്രേസ്യാമ്മ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ത്രേസ്യാമ്മയ്ക്ക് 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം. മരണശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ ത്രേസ്യാമ്മയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 14-ാം വാര്‍ഡിലായിരുന്നു ഇവരുടെ താമസം.

 2 dies due to covid in Kerala Today, Thiruvananthapuram, News, Dead, Health, Health & Fitness, Obituary, Kasaragod, Alappuzha, Kerala.

കാസര്‍കോട് താളിപ്പടപ്പ് സ്വദേശിനിയായ ശശിധര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശശിധരയുടെ മരണത്തോടെ കാസര്‍കോട് കോവിഡ് മൂലം മരണം സംഭവിക്കുന്നത് ആറുപേര്‍ക്കാണ്.

തിങ്കളാഴ്ച രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഔദ്യോഗിക മരണസംഖ്യ 63 ആണ്. എന്നാല്‍ അനൗദ്യോഗിക കണക്കില്‍ 90 മരണമുണ്ട്. തിങ്കളാഴ്ച സ്ഥിരീകരിച്ചതു കൂടി ഉള്‍പ്പെടെയാണ് ഇത്.

Keywords: 2 dies due to covid in Kerala Today, Thiruvananthapuram, News, Dead, Health, Health & Fitness, Obituary, Kasaragod, Alappuzha, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?