ശിവശങ്കറിന് കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയുടെ രാജിക്കായി യു ഡി എഫിന്റെ പോര്‍വിളി; എല്‍ ഡി എഫ് ഘടകക്ഷികള്‍ മൗനത്തില്‍; 27ന് നിയമസഭാ സമ്മേളനം
തിരുവനന്തപുരം: (www.kvartha.com 15.07.2020) സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ കസ്റ്റംസ് കുരുക്ക് മുറുക്കുമ്പോള്‍ എല്‍ ഡി എഫിലെ ഘടകക്ഷികള്‍ മൗനത്തില്‍. യു ഡി എഫ് മുഖ്യമന്ത്രിയുടെ രാജിക്കായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കണ്‍വീനര്‍ ബെന്നി ബഹാന്‍ വ്യക്തമാക്കി. അതിനാല്‍ ഇനി സംസ്ഥാനത്തുടനീളം സമരങ്ങളുടെ വേലിയേറ്റം ഉണ്ടാകുമെന്ന് ഉറപ്പായി. കോവിഡ് കാരണം പല ജില്ലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഒരുപരിധിവരെ സര്‍ക്കാരിന് സഹായകമായത്. എന്നാല്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമായതിനാല്‍ ഇനി നോക്കിനില്‍ക്കാനാവില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമരം നടത്തുമെന്നും കോട്ടയം എം എല്‍ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ട് തവണയും സംസ്ഥാന സെക്രട്ടറി ഒരു തവണയും വാര്‍ത്താക്കുറിപ്പ് ഇറക്കി മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി പി ഐ ഇടഞ്ഞ് നില്‍ക്കുകയാണ്. എം ശിവശങ്കറിന് മുഖ്യമന്ത്രി അമിതസ്വാതന്ത്ര്യം നല്‍കിയത് വഴിയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായതെന്നാണ് അവരുടെ നിലപാട്. സര്‍ക്കാരും മുഖ്യമന്ത്രിയും വലിയ പ്രശ്‌നങ്ങളിലൂടെ കടന്ന് പോകുമ്പോഴും സി പി ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനോ, മറ്റ് നേതാക്കളോ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ പോലും തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കിയത് ശിവശങ്കറാണ്. അതുകൊണ്ട് മുഖ്യമന്ത്രിയും സി പി എമ്മും തന്നെ പരിഹാരം കണ്ടെത്തട്ടെ എന്നതാണ് അവരുടെ വാദം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തില്‍ സി പി എം അനുകൂലനിലപാട് സ്വീകരിച്ചില്ലായിരുന്നെങ്കില്‍ സി പി ഐ മുഖ്യമന്ത്രിക്ക് ഒപ്പം നിന്നേനെ എന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ മേഖലകളിലായി യു ഡി എഫ് എം പിമാരും എം എല്‍ എമാരും 24ന് സത്യഗ്രഹമിരിക്കും. അടുത്തമാസം രണ്ടിന് വെര്‍ച്വല്‍ റാലി നടത്തും. പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം നടന്നെന്നാണ് യു ഡി എഫിന്റെ പ്രധാന ആരോപണം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി പോലും സ്വീകരിക്കാത്തത് അത് വ്യക്തമാക്കുന്നതാണെന്നും കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ചൂണ്ടിക്കാണിച്ചു. 27ന് ധനബില്ല് പാസ്സാക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം അടക്കം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ ഒരു ദിവസത്തെ സമ്മേളനം പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്.

Keywords: UDF, LDF, Congress, Sivsankar IAS, Protest, CPI, Kanam Rajendran, MLA, MP, Virtual Rally, UDF strongly stands in CM's resignation.
Powered by Info News For You

Comments
Post a Comment