ഒറ്റദിവസം 26,506പേര്‍ക്ക് കോവിഡ്: ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്


ദേശീയം (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് ഉയരുന്നു. ദിവസേന കാല്‍ലക്ഷം കോവിഡ് രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. ഇതില്‍ 2,76,685 എണ്ണം സജീവ കേസുകളാണ്. 4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി.

കഴിഞ്ഞ ദിവസം 475 പേര്‍ മരിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21,604 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം പിടികൂടിയ മഹാരാഷ്ട്രയില്‍ 2,30,599 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തമിഴ്നാട്ടില്‍ 1,26,581 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ 1,765 പേര്‍ മരണത്തിന് കീഴടങ്ങി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?