മലയാളത്തിന്റെ വിശ്വസാഹിത്യകാരനായ ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മ്മയായിട്ട് 26 വര്‍ഷം; ഇത്തവണ ബഷീര്‍ സ്മരണ മനസ്സില്‍ മാത്രം

കോഴിക്കോട്: (https://ift.tt/3e0OXAz) ജൂലൈ 5 ബഷീര്‍ ദിനം. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 26 വര്‍ഷം. എല്ലാ വര്‍ഷവും ഈ ദിനം ബഷീറിനെ സ്‌നേഹിക്കുന്നവരുടെ സംഗമ വേദിയായി മാറാറുണ്ട്. എന്നാല്‍ ഇത്തവണ കൊവിഡ് കാരണം ഓര്‍മ്മദിനം വിപുലമായി ആഘോഷിക്കേണ്ടെന്ന തീരുമാനത്തിലാണ് മക്കളും ആരാധകരും.

News, Kerala, Kozhikode, Anniversary, Death, Writer, COVID-19, 26th death anniversary of Vaikom Muhamamed Basheer

ലോകമാകെ സഞ്ചരിച്ച് സ്വരൂപിച്ച ഓര്‍മ്മകളെ തനതു ഭാഷയില്‍ ബഷീര്‍ കുത്തിക്കുറിച്ചയിടമാണ്, ബേപ്പൂര്‍ സുല്‍ത്താന്റെ വീട്. ലോകത്തെ സര്‍വചരാചരങ്ങള്‍ക്കുമായെഴുതിയ കഥാകാരന്റെ ഓര്‍മ്മകളിവിടെയുണ്ട്. അകത്തെ മുറിയില്‍ ബഷീര്‍ ഓര്‍മ്മകളുടെ ശേഖരം. കഥാകാരന്റെ അദൃശ്യസാന്നിധ്യമായി ചാരുകസേരയും കണ്ണടയും പാട്ടുപ്പെട്ടിയും പിന്നെയുമേറെ. ബഷീറിനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടമായ മാങ്കോസ്റ്റിന്‍ ചുവടിനെക്കുറിച്ചും പറയാതെ വയ്യ. പുറത്ത് കഥകളുടെ സുല്‍ത്താന്റെ ലോകമായിരുന്ന മാങ്കോയിസ്റ്റിന്‍ ചുവട്.

നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയിലൂടെ ബഷീര്‍ ജീവിതയാഥാര്‍ഥ്യങ്ങളെ വരച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി. ബാല്യകാലസഖിയും, പ്രേമലേഖനവും, ഇമ്മിണി ബല്യ ഒന്നും, വിശ്വവിഖ്യാതമായ മൂക്കും, പാത്തുമ്മയുടെ ആടും, സ്ഥലത്തെ പ്രധാന ദിവ്യനുമെല്ലാം പിന്നെയുമേറെ കൃതികള്‍ മലയാളിക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയായിരുന്നു.

ഒരു പുതിയ ഭാഷ തന്നെ സൃഷ്ടിക്കാന്‍ ബഷീറിന് കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. എഴുത്തില്‍ വിശ്വസാഹിത്യത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും നാട്ടില്‍ സാധാരണക്കാരനായിട്ടായിരുന്നു ബഷീറിന്റെ ജീവിതം. വീട്ടിലെത്തുന്നവരെയെല്ലാം സത്കരിച്ചേ വിടുകയുണ്ടായിരുന്നുള്ളൂ.

ഇത്തവണ കൊവിഡ് കാലത്ത് ഓര്‍മ്മ ദിനം എത്തിയപ്പോള്‍ ബഷീറിന്റെ മക്കള്‍ സങ്കടത്തോടെ എല്ലാവര്‍ക്കും എഴുതി. ബഷീര്‍ സ്മരണ ഈ കെട്ടകാലത്ത് മനസ്സില്‍ മതി. അതിനാല്‍ സാധാരണ ആയിരങ്ങളെത്തുന്നയിടം ഏതാനും ചിലരിലേക്ക് ചുരുങ്ങും. ഭൂഗോളത്തിന്റെ സൃഷ്ടികളുടേയും ഭൂമിയുടെ അവകാശികളുടേയും കഥ പറഞ്ഞ് ചിരിയും ചിന്തയും ഒരുമിച്ച് പകര്‍ത്തിയ കഥാകാരന്‍ ഈ അസാധാരണ കാലത്തും വായനക്കാര്‍ക്കിടയില്‍ കഥകളിലെ കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു.

Keywords: News, Kerala, Kozhikode, Anniversary, Death, Writer, COVID-19, 26th death anniversary of Vaikom Muhamamed Basheer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?