റിയാദില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു: സംസ്ഥാനത്ത് കോവിഡ് മരണം 25ആയി
കേരളം (www.evisionnews.co): സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ച മലപ്പുറം സ്വദേശി മുഹമ്മദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.
ജൂണ്‍ 29ന് റിയാദില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മുഹമ്മദ്. പനികൂടി ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു മുഹമ്മദ്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിട്ടുനല്‍കിയിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്‌ക്കരിക്കും.
Powered by Info News For You

Comments
Post a Comment