2500 രൂപയ്ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന് വീഡിയോയിലൂടെ പ്രചരിപ്പിച്ചു; യുപിയിലെ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
ലക്‌നൗ: (www.kvartha.com 06.07.2020) 2500 രൂപയ്ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന് വീഡിയോയിലൂടെ പ്രചരിപ്പിച്ച ആശുപത്രി ജീവനക്കാരനെതിരെ കേസ്. യുപിയിലെ മീററ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ് വീഡിയോയിലൂടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന് പറയുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിക്കെതിരെ നടപടിയെടുത്തത്.
മീററ്റില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും ഒപ്പം നഴ്‌സിംഗ് ഹോമിന്റെ ലൈസന്‍സും റദ്ദ് ചെയ്തതായും മീററ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ദിംഗ്ര വ്യക്തമാക്കി. അടച്ചുപൂട്ടി മുദ്ര വെക്കാനാണ് തീരുമാനം. വലിയൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Keywords: Lucknow, News, National, COVID-19, Trending, hospital, Case, Cancelled, Licence, Suspended, Negative report, Video, UP hospital offers Covid-19 negative report for Rs 2,500, licence suspended

Powered by Info News For You

Comments
Post a Comment