രാജ്യത്ത് ജാഗ്രത: കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി കോവിഡ്, ആകെ രോഗബാധിതര്‍ 10.77 ലക്ഷം
ന്യൂഡെല്‍ഹി: (www.kvartha.com 19.07.2020) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതുവരെ 10,77,618 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 543 പേര്‍ കൂടി മരിച്ചതോടെ 26,816 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതായി കണക്കുകള സൂചിപ്പിക്കുന്നത്.
രാജ്യത്ത് 3,73,379 പേര്‍ ചികിത്സയിലാണ്. ഇതുവരെ 6,77,423 പേരാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 3,00,937 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,596 പേര്‍ മരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. ഇതുവരെ 1,65,714 കേസുകളും 2,403 മരണങ്ങളുമാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,21,582 ആയി. ഇതുവരെ 3,597 പേര്‍ മരിച്ചു.
Keywords: New Delhi, News, National, COVID-19, Trending, Patient, Treatment, India, Report, Death, Highest-ever single-day spike in covid 19 cases in India
Powered by Info News For You

Comments
Post a Comment