രാജ്യത്ത് 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് രോഗബാധ, 500 മരണം

ന്യൂഡല്‍ഹി;  (www.kvartha.com 13.07.2020) രാജ്യത്ത് കോവിഡ് രോഗവ്യാപനം ദിനംപ്രതി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 28,701 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 8,78, 254 ആയി ഉയര്‍ന്നു. ഞായറാഴ്ച മാത്രം ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 500 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 23,174 ആയി ഉയര്‍ന്നു.

രാജ്യത്ത് 3,01,609 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 5,53,471 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ രൂക്ഷമായിട്ടുള്ളത്. അതേസമയം ജൂലൈ 12 വരെ 1,18,06,256 സാമ്പിളുകള്‍ പരിശോധിച്ചു. ഞായറാഴ്ച മാത്രം 2,19,103 സാമ്പിളുകളാണ് പരിശോധിച്ചത്.

മഹാരാഷ്ട്രയില്‍ 2,54,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,03,813 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,40,325 പേര്‍ രോഗമുക്തി നേടി. 10,289 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ 1,38,470 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,966 പേര്‍ മരിച്ചു. 89,532 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,972 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ 1,12,494 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,371 പേര്‍ മരിച്ചു. 89,968 പേര്‍ രോഗമുക്തി നേടി. 19,155 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.

ലോകത്ത് കോവിഡ് കേസുകള്‍ ഒരുകോടി 30 ലക്ഷം പിന്നിട്ടു. വേള്‍ഡ്ഒമീറ്റേഴ്‌സിന്റെ ഏറ്റവുമവസാനത്തെ കണക്കുകള്‍ പ്രകാരം 1,30,36,610 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. 5,71,575 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 75,82,426 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ ഇതുവരെ 34,13,995 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,37,782 ആണ് മരണം. 15,17,084 പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 18,66,176 പേരാണ് കോവിഡിന്റെ പിടിയിലായത്. 72,151 പേരുടെ ജീവന്‍ പൊലിഞ്ഞു. 12,13,512 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും കണക്കില്‍ മൂന്നാമതാണ് ഇന്ത്യ.


Keywords: India, National, News, New Delhi, COVID-19, corona, Death, cases, 28,701 new covid cases in india



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?