രാജ്യത്ത് ജാഗ്രത: കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 24,248 രോഗബാധിതര്‍
ന്യൂഡെല്‍ഹി: (www.kvartha.com 06.07.2020) ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 24 മണിക്കൂറിനിടെ 24,248 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയത്തിനുള്ളില്‍ മാത്രം 425 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് 424,433 ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 61 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. 2,53,287 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്.
Keywords: New Delhi, News, National, COVID-19, Trending, Patient, Report, Death, Case, Treatment, India’s tally nears 7 lakh with 24,248 new cases
Powered by Info News For You

Comments
Post a Comment