രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: (www.kvartha.com 04/07/2020) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷായി. 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതാദ്യമായാണ് ഇത്രയും അധികം പേര്‍ക്ക് ഒരു ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 442 പേര്‍ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 18,655 ആയി ഉയര്‍ന്നു. . ഇതുവരെ 6,48,315 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3,94,227 പേര്‍ രോഗമുക്തി നേടി. നിലവില്‍ 2,35,433 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,92,990 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധിച്ചത്. 8376 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഡല്‍ഹിയില്‍ 94,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേ സമയം ലോകത്ത് കോവിഡ് രോഗബാധയേറ്റവരുടെ എണ്ണം ഒന്നേക്കാല്‍ കോടിയിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 1,11,90,678 രോഗബാധിതരാണുള്ളത്.
5,29113 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 62,97,610 പേര്‍ രോഗമുക്തരായി. 43,63,955 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 28,90,588 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,32,101 പേര്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 42,223 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15,39,081 ആയി


Keywords: India, National, News, New Delhi, COVID-19, corona, Death, cases, Record, Over 22,000 Coronavirus Cases In India In 24 Hours For First Time


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?