രാജ്യത്ത് കോവിഡ് ബാധിതര്‍ ആറ് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് രോഗം, 434 മരണം

ന്യൂഡല്‍ഹി: (www.kvartha.com 02/06/2020) രാജ്യത്ത് കോവിഡ് ബാധിതര്‍ ആറ് ലക്ഷം കടന്നു. 19,148 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരികരിച്ചത്. 24 മണിക്കൂറില്‍ 434 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17834 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയില്‍ 1,80,298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മരണങ്ങള്‍ 8000 കടന്നു.  94,049 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1264 മരണവും റിപ്പോര്‍ട്ട് ചെയ്തു.
89,802 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 2803 പേരാണ് മരിച്ചത്.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ജൂണില്‍് വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജൂണില്‍ മാത്രം 3,86,786 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.  1,98,706 കേസുകളാണ് മെയ് 31ന് രാജ്യത്താകെയുണ്ടായിരുന്നത് എന്നാല്‍  ജൂണ്‍ 30 ആയപ്പോഴേക്കും അത് 585492 ആയി ഉയര്‍ന്നു.  ആക്ടിവ് കേസുകളുടെ എണ്ണം മെയ് അവസാനം 97,000 ആയിരുന്നത് ജൂണ്‍ അവസാനമായപ്പോള്‍ 2.2 ലക്ഷമായി ഉയര്‍ന്നു. മെയ് 31 വരെ 5598 പേരായിരുന്നു മരിച്ചത്. ഇത് ജൂണ്‍ പൂര്‍ത്തിയായപ്പോള്‍ 17400 ആയി.


Keywords: India, National, News, COVID-19, corona, Death, cases, Maharashtra, New Delhi, Tamilnadu, Covid-19 cases cross six lakh in India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?