കോവിഡ് ഭീതിയില്‍ രാജ്യം: 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ, രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു
ന്യൂഡെല്‍ഹി: (www.kvartha.com 30.07.2020) കോവിഡ് ഭീതിയില്‍ രാജ്യം. 24 മണിക്കൂറിനിടെ 52,123 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന വര്‍ധന അരലക്ഷം കടക്കുന്നത് ഇതാദ്യമാണ്. ഇത് വരെ 15,83,792 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 10ലക്ഷം കടന്നു.
രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 5,28,242 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രോഗബാധ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലുമാണ്.
Keywords: New Delhi, News, National, COVID-19, Health, Treatment, Patient, India reports 52,123 new Covid 19 cases
Powered by Info News For You

Comments
Post a Comment