പ്രണയത്തിലായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി വീട് വിട്ടിറങ്ങി; ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താന്‍ മാല മോഷണം, മലപ്പുറത്ത് 23 കാരനും കാമുകിയും പിടിയില്‍
പെരിന്തല്‍മണ്ണ: (https://ift.tt/2P6ISZy) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായതോടെ യുവാവ് വീട് വിട്ടിറങ്ങി. ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താന്‍ ഇരുവരും ചേര്‍ന്ന് മാല മോഷണം. ഒടുവില്‍ 23 കാരനും കാമുകിയും പിടിയില്‍. കഴിഞ്ഞ 23ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് ക്ഷേത്രത്തിനു സമീപം റോഡില്‍ നിന്ന് സ്ത്രീയുടെ മാല പൊട്ടിച്ച് കവര്‍ച്ചനടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗ് (23) ആണ് പിടിയിലായത്.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡില്‍ വച്ച് അങ്ങാടിപ്പുറം സ്വദേശിയായ സ്ത്രീയുടെ മാല ബൈക്കില്‍ വന്ന രണ്ടുപേര്‍ പൊട്ടിച്ച് വേഗത്തില്‍ ഓടിച്ച് രക്ഷപ്പെട്ടു. പിന്നീട് പോലീസ് പിടിയിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവ് വീടുവിട്ട് ഇറങ്ങേണ്ടി വന്നതായി പറഞ്ഞു.
ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനും രണ്ട് പേരും ആലോചിച്ച് കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഇതെന്ന് പ്രതി സമ്മതിച്ചു. ബൈക്കിന്റെ പിന്നിലിരുന്നത് കാമുകിയാണെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി. പ്രതികള്‍ ഇത്തരത്തില്‍ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും കവര്‍ച്ച ചെയ്ത മാല തിരിച്ചെടുക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

Keywords: News, Kerala, Malappuram, Youth, Arrested, Police, Case, Theft, Love, Two arrested for breaking woman's necklace
Powered by Info News For You

Comments
Post a Comment