സച്ചിനും 23 എം എല്‍ എമാരും ഡെല്‍ഹിയില്‍; അശോക് ഗെലോട്ടും പൈലറ്റും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പില്‍; മധ്യപ്രദേശ് ചരിത്രം ആവര്‍ത്തിക്കുമോ എന്ന് ഭയം

ന്യൂഡല്‍ഹി: (www.kvartha.com 12.07.2020) രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും 23 എം എല്‍ എമാരും ഡെല്‍ഹിയില്‍ എത്തി. ഞായറാഴ്ച രാവിലെയാണ് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി സച്ചിന്‍ തലസ്ഥാനത്തെത്തിയത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കിടെയാണു സച്ചിനും സംഘവും ഡെല്‍ഹിയില്‍ എത്തിയത്.

പൈലറ്റിനെ അനുകൂലിക്കുന്ന 16 എംഎല്‍എമാരും മൂന്നു സ്വതന്ത്ര എംഎല്‍എമാരും ശനിയാഴ്ച തന്നെ ഡെല്‍ഹിയില്‍ എത്തിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ കൈക്കൂലി കൊടുത്തു പാട്ടിലാക്കാന്‍ മൂന്നു സ്വതന്ത്ര എംഎല്‍എമാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗെലോട്ട് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Sachin Pilot In Talks With BJP, Claims Support of 19 MLAs, Say Sources: 10 Points, New Delhi, News, Politics, Congress, BJP, Trending, Meeting, Sonia Gandhi, National

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നു കാട്ടി സച്ചിന്‍ പൈലറ്റിനോടു ജയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സും അയച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 120ബി അനുസരിച്ചാണു സമന്‍സ് അയച്ചിരിക്കുന്നത്. രാജസ്ഥാന്‍ എടിഎസും എസ്ഒജിയുമാണ് ഉപമുഖ്യമന്ത്രി കൂടിയായ പൈലറ്റിനെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. ഇതു പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ ഉണ്ടാക്കുകയും ചെയ്തു. ഈ അന്വേഷണം തന്നെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടാണെന്നാണു സച്ചിന്റെ ആരോപണം.

മാത്രമല്ല, ഗെലോട്ട് തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതായി സച്ചിന്‍ ശനിയാഴ്ച രാത്രി വൈകി പട്ടേലിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ സച്ചിനുനേരെ ഒരു നീതികേടും ഉണ്ടാവില്ലെന്ന ഉറപ്പ് പട്ടേല്‍ നല്‍കിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഗെലോട്ടും പൈലറ്റും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പിലാണ്. സമാന സാഹചര്യമാണു മധ്യപ്രദേശിലുണ്ടായത്. സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ കൈപിടിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചതു കമല്‍നാഥുമായുള്ള അഭിപ്രായവ്യത്യാസമാണ്.

ഡെല്‍ഹിയിലെത്തിയ സച്ചിന്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സോണിയയുടെ വിശ്വസ്തനും മുതിര്‍ന്ന നേതാവുമായ അഹമ്മദ് പട്ടേലുമായി സച്ചിന്‍ സംസാരിച്ചിരുന്നു.

അതേസമയം, ഗെലോട്ടും പൈലറ്റും തമ്മിലുള്ള 'ഈഗോ ക്ലാഷ്' ആണിതെന്നാണു പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ വിലയിരുത്തുന്നത്. 'ക്ഷമ കാണിക്കണമെന്നും ഭാവി കളയരുതെന്നും' ഈ സംഘം പൈലറ്റിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗം സ്വന്തം വസതിയില്‍ വിളിച്ചു ചേര്‍ത്തിരുന്നു. നഗര വികസന ഭവന മന്ത്രി ശാന്തി ധാരിവാള്‍, ആരോഗ്യമന്ത്രി രഘു ശര്‍മ, ഗതാഗത മന്ത്രി പ്രതാപ് സിങ് ഖച്ചരിയാവാസ് തൊഴില്‍ മന്ത്രി ടിക്കാറാം ജുല്ലി എന്നിവരും പങ്കെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടാതെ സ്വതന്ത്ര എംഎല്‍എമാരും മുഖ്യമന്ത്രിയെ കണ്ടിരുന്നു.

വന്‍തോതില്‍ പണമിറക്കി എംഎല്‍എമാരെ ചാക്കിടാനാണു ബിജെപി ശ്രമിക്കുന്നതെന്നാണു ഗെലോട്ടിന്റെ ആരോപണം. തന്നെയും തന്റെ സര്‍ക്കാരിനെയും അംഗീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കഴിഞ്ഞിട്ടില്ലെന്നും അവരാണ് ഗൂഢാലോചന നടത്തുന്നതെന്നുമാണു ഗെലോട്ടിന്റെ നിലപാട്.

അതേസമയം സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര പോരാട്ടത്തിന്റെ ഭാഗമാണെന്നും എന്നാല്‍ മുഖ്യമന്ത്രി ആരോപണങ്ങള്‍ തങ്ങളുടെമേല്‍ ചുമത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ വ്യക്തമാക്കി.

Keywords: Sachin Pilot In Talks With BJP, Claims Support of 19 MLAs, Say Sources: 10 Points, New Delhi, News, Politics, Congress, BJP, Trending, Meeting, Sonia Gandhi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?