പ്രവാസികളുടെ യു എ ഇയിലേക്കുള്ള മടക്കം; കോവിഡ് പരിശോധനയ്ക്കായി പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടക്കം കേരളത്തില്‍ 22 ലാബുകളില്‍ സൗകര്യം

കാസര്‍കോട്: (https://ift.tt/2Ze8SYy) പ്രവാസികളുടെ യു എ ഇയിലേക്കുള്ള മടക്കത്തിനായി കോവിഡ് പരിശോധനയ്ക്കായി പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടക്കം കേരളത്തില്‍ 22 ലാബുകളില്‍ സൗകര്യം. ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ച ലാബുകളിലാണ് പി സി ആര്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ യു എ ഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ 15 സര്‍ക്കാര്‍ ലാബുകളിലും ഏഴ് സ്വകാര്യ ലാബുകളിലുമാണ് ഐ സി എം ആര്‍ അംഗീകരിച്ച പി സി ആര്‍ പരിശോധന നടത്തുന്നത്. ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബറട്ടറി, ഇന്റര്‍ യൂണിവേഴ്‌സിറ്റി കോട്ടയം, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, കാസര്‍കോട് പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, എറണാകുളം ഗവ. മെഡിക്കല്‍ കോളജ്, ഗവ. മെഡിക്കല്‍ കോളജ് മഞ്ചേരി, ഗവ. മെഡിക്കല്‍ കോളജ് കോട്ടയം, ഗവ. മെഡിക്കല്‍ കോളജ് കണ്ണൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, തിരുവനന്തപുരം. ഇവയാണ് സര്‍ക്കാര്‍ ലാബുകള്‍.

എറണാകുളം പനമ്പള്ളി നഗറിലെ ഡി ഡി ആര്‍ സി എസ് ആര്‍ എല്‍ ഡയഗ്‌നേസ്റ്റിക് സെന്റര്‍, മിംസ് ലാബ് സര്‍വീസ് കോഴിക്കോട്, കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ലാബ്, പാലക്കാട് ഡേന്‍ ഡയഗ്‌നോസ്റ്റിക് ലാബ്, കൊച്ചിയിലിലെ മെഡിവിഷന്‍, കോഴിക്കോട്ടെ എം വി ആര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട്ടെ അസ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവയാണ് അനുമതിയുള്ള സ്വകാര്യ ലാബുകള്‍.


Keywords: Kasaragod, Kerala, news, COVID-19, Central University, Top-Headlines, 22 Labs ready for swab test those who going to UAE
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?