കാര്‍ഗില്‍ യുദ്ധ വിജയത്തിന് 21 വയസ്, വീര സ്മരണയില്‍ രാജ്യം: സൈനികരുടെ ധീരതയും അര്‍പ്പണ ബോധവും വരും തലമുറകള്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: (www.kvartha.com 26.07.2020) പാക്കിസ്ഥാനെതിരായ കാര്‍ഗിലിലെ ഇന്ത്യന്‍ യുദ്ധ വിജയത്തിന് 21 വയസ്. സൈനികരുടെ ധീരതയും അര്‍പ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഗില്‍ വിജയദിന സന്ദേശത്തില്‍ വ്യക്തമാക്കി. കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്നും അവരുടെ ധീരത എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഗില്‍ വീരയോദ്ധാക്കളുടെ സ്മരണ എല്ലാലത്തും നിലനില്‍ക്കുമെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തിലും അനുസ്മരിച്ചു. വിപുലമായ ചടങ്ങുകളോടെ വിജയത്തിന്റെ 21-ാം വര്‍ഷം രാജ്യമേറ്റെടുത്തു. രാജ്യത്തിന് ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ദേശീയ യുദ്ധസ്മാരകത്തില്‍ ചടങ്ങുകള്‍ നടന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. കര നാവിക വ്യോമ സേനാ വിഭാഗങ്ങളുടെ തലവന്‍മാരും യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കാനെത്തി.
Keywords: New Delhi, News, National, PM, Prime Minister, Narendra Modi, Kargil war, Victory, Army, Message, 21 years since India's Kargil war victory
Powered by Info News For You


Comments
Post a Comment