2020ലെ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിന്റെ വര്‍ഗ്ഗീയ വല്‍ക്കരണം: പ്രൊഫ. സി രവീന്ദ്രനാഥ്
തിരുവനന്തപുരം: (www.kvartha.com 30.07.2020) 2020ലെ ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രത്തിന്റെ ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കുന്നെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഈ നയത്തെ ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ ഫെഡറല്‍ ഘടന പ്രയോജനപ്പെടുത്താന്‍ സഹായകമായ നയങ്ങള്‍ നിലനിന്നതിനാലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നേറാന്‍ കഴിഞ്ഞതെന്നും അധികാരത്തിന്റെ കേന്ദ്രീകരണം സംസ്ഥാനങ്ങളുടെ അധികാരവും അവകാശവും ഇല്ലാതാക്കുമെന്നും ഇത് ഫെഡറലിസത്തിനോടുള്ള നിരാസമാണെന്നും പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

കോത്താരി കമ്മീഷന്‍ അനുസരിച്ചുള്ള അക്കാദമിക ഘടനയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഫലപ്രദമായി നടത്തിക്കൊണ്ട് വരുന്നത്. ഇതനുസരിച്ചുള്ള പത്താം ക്ലാസുവരെയുള്ള പൊതുപഠനവും തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസുവരെ വിവിധ ഗ്രൂപ്പുകളായുള്ള പഠനം ഏകപക്ഷീയമായി ഇല്ലാതാക്കുകയും ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. മാത്രമല്ല ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ കാര്യങ്ങള്‍ ഈ നയം പാടെ തമസ്‌കരിക്കുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ വര്‍ഗ്ഗീയ വല്‍ക്കരണമാണ്. ഈ നയം വിദ്യാഭ്യാസരംഗത്തെ കുതിപ്പിലേക്കല്ല, കിതപ്പിലേക്കാണ് നയിക്കുകയെന്നും പ്രൊഫ. സി രവീന്ദ്രനാഥ് പറയുന്നു.
Keywords: Kerala, News, Education, Policy, Central Government, Minister, Students, School, The National Education Policy 2020 is racialization of education: Prof. C. Rabindranath.
Powered by Info News For You
Comments
Post a Comment