കോവിഡ് പ്രതിസന്ധി; 2020 ലെ ടി 20 ലോകകപ്പ് മാറ്റി, 2021 ലെ ലോകകപ്പിന് മാറ്റമില്ല

ന്യൂഡെല്‍ഹി: (https://ift.tt/39fOycM) ഈവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി 20 ക്രിക്കറ്റ് ലോകകപ്പ് ടൂര്‍ണമെന്റ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2022 ലേക്ക് മാറ്റി. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഐസിസി ബോര്‍ഡ് യോഗത്തിലാണ് ലോകകപ്പ് ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ലോകകപ്പ് മാറ്റിവെച്ചതായി ഐസിസിയും ഔദ്യോഗികമായി അറിയിച്ചു. 2021ലെ വനിതാ ട്വന്റി 20 ലോകകപ്പില്‍ പിന്നീട് തീരുമാനമെടുക്കും.

News, National, India, New Delhi, Cricket, World Cup, Sports, ICC postpones T20 World Cup due to Covid-19

താരങ്ങളുടെയും ആരാധകരുടെയും ആരോഗ്യം ഉറപ്പാക്കുകയാണ് ആദ്യ പരിഗണനയെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സാഹ്നി പറഞ്ഞു. ക്രിക്കറ്റ് ആരാധകര്‍ക്ക് സുരക്ഷിതവും ആവേശകരവുമായ ടൂര്‍ണമെന്റ് ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വേദിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

സെപ്റ്റംബര്‍ 26മുതല്‍ നവംബര്‍ എട്ടുവരെ എല്ലാ ഐപിഎല്‍ മത്സരങ്ങളും യു എ ഇയില്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം. ഈ വര്‍ഷത്തെ ലോകകപ്പ് മാറ്റിയെങ്കിലും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഐസിസി വ്യക്തമാക്കി. 2023ല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഫെബ്രുവരി-മാര്‍ച്ചില്‍ നിന്ന് ഒക്ടോബര്‍-നവംബറിലേക്കും മാറ്റിയിട്ടുണ്ട്.
 
Keywords: News, National, India, New Delhi, Cricket, World Cup, Sports, ICC postpones T20 World Cup due to Covid-19


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?