2018 ഏഷ്യന്‍ ഗെയിംസ് റിലേ; ഇന്ത്യയുടെ വെള്ളി സ്വര്‍ണമാക്കി ഉയര്‍ത്തി
ജക്കാര്‍ത്ത: (https://ift.tt/3fXFPyD) ജക്കാര്‍ത്തയില്‍ വച്ച് നടന്ന 2018 ഏഷ്യന്‍ ഗെയിംസിലെ 4X400 മിക്സ്ഡ് റിലേയിലെ ഇന്ത്യയുടെ വെള്ളി സ്വര്‍ണമാക്കി ഉയര്‍ത്തി. ഒന്നാമത് എത്തിയ ബെഹ്റിന്‍ സംഘത്തിലെ അത്ലറ്റ് ഉത്തേജിക പരിശോധനയില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ വെള്ളി സ്വര്‍ണമായത്. മലയാളി താരം മുഹമ്മദ് അനസ്, എം ആര്‍ പൂവമ്മ, ഹിമാ ദാസ്, ആരോഗ്യാ രാജീവ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യന്‍ റിലേ ടീം 3:15:71 സെക്കന്റിലും ബഹ്റിന്‍ ടീം 3:11:89ലും ആണ് ഫിനിഷ് ചെയ്തത്. ഈ മത്സരത്തിലെ ഫലമാണ് മാറിയത്. ബെഹ്റിന്‍ കായിക താരം കെമി അഡേകോയ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ റിലേയില്‍ വെങ്കലം നേടിയ കസാക്കിസ്താന്റെ മെഡല്‍ വെള്ളിയായും നാലാം സ്ഥാനക്കാരായ ചൈനയുടെ മെഡല്‍ വെങ്കലമായും മാറി.
കെമി അഡേകോയയ്ക്ക് നാല് വര്‍ഷം വിലക്കും പ്രഖ്യാപിച്ചു. അതോടെ മലയാളി താരം അനു രാഘവനും മെഡല്‍ ലഭിക്കും. ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെമിക്ക് സ്വര്‍ണമായിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്ത് അന്നുണ്ടായിരുന്ന അനുവിന് വെങ്കല മെഡല്‍ സ്വന്തമാകും. എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയുമടക്കം ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം ഇതോടെ 20 ആയി. റിലേയില്‍ മാത്രമായി രാജ്യത്തിന് ലഭിച്ചത് രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമാണ്.

Keywords: News, World, Gold, Sports, Indian athletes, Players, 2018 Asian games mixed 4x400 relay silver converted to gold
Powered by Info News For You

Comments
Post a Comment