വിദ്യാര്‍ത്ഥികള്‍ക്ക് വിമാനടിക്കറ്റും 20000 രൂപയും ഓഫര്‍; സ്വര്‍ണക്കള്ളക്കടത്തുകാരുടെ പുതിയ തന്ത്രങ്ങള്‍ കണ്ട് കസ്റ്റംസ് കണ്ണുതള്ളി
തിരുവനന്തപുരം: (www.kvartha.com 16.07.2020) നയതന്ത്രബാഗിന്റെ വ്യാജന്‍ ഉണ്ടാക്കി സ്വര്‍ണം കടത്തിയ കള്ളക്കടത്തുകാര്‍ വിദ്യാര്‍ത്ഥികളെയും കാരിയര്‍മാരായി ഉപയോഗിക്കുന്നതായി ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോഴിക്കോട്, കൊച്ചി, വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നത്. രണ്ടോ, മൂന്നോ ദിവസത്തെ സന്ദര്‍ശനത്തിന് വിസയും ടിക്കറ്റും കള്ളക്കടത്ത് മാഫിസ സംഘടിപ്പിച്ച് നല്‍കും. അവധിക്കാലത്തും സ്റ്റഡി ലീവിനും കോളജ് വിദ്യാര്‍ത്ഥികള്‍ ദുബയിലും മറ്റും പോയി ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ടെന്ന് ദീര്‍ഘകാലമായി കള്ളക്കടത്ത് കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അരക്കിലോ മുതല്‍ ഒരു കിലോ സ്വര്‍ണം വരെയാണ് വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്നത്. ഒരു തവണ സ്വര്‍ണം കടത്തുമ്പോള്‍ 20000 രൂപ പ്രതിഫലം നല്‍കും. പരീക്ഷകളുടെ ഇടവേളകളില്‍ പോലും ചില വിദ്യാര്‍ത്ഥികള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടവരെയും മാഫിയ ചുഷണം ചെയ്ത് സ്വര്‍ണം കടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. കോവിഡിന് ശേഷമാണ് ഇത് കൂടിയത്. നാട്ടിലേക്ക് മടങ്ങാന്‍ പണമില്ലാത്തവര്‍ക്ക് ടിക്കറ്റും കുറച്ച് പണവും നല്‍കിയ ശേഷം അവരുടെ കയ്യില്‍ സ്വര്‍ണം കൊടുത്തുവിടും. ഇവരുടെ ഫോട്ടോയും ഫ്‌ളൈറ്റ് നമ്പരും കേരളത്തിലുള്ള ഏജന്റിന് വാട്‌സാപ്പ് ചെയ്യും. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഏജന്റ് വന്ന് ബാഗ് വാങ്ങും. ഒരു കിലോയില്‍ താഴെ സ്വര്‍ണമായിരിക്കും ഇങ്ങിനെ വരുന്നവരുടെ കയ്യില്‍ കൊടുത്തുവിടുന്നത്. അടുത്തിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചിലരെ പിടി കൂടിയപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുടര്‍ച്ചയായി സ്വര്‍ണം കടത്തുന്ന കാരിയര്‍ക്ക് ഒരു കിലോ സ്വര്‍ണം കേരളത്തിലെത്തിച്ചാല്‍ നാല് ലക്ഷം രൂപ കിട്ടും. ഒരു കിലോ സ്വര്‍ണം നാട്ടില്‍ എത്തിക്കുമ്പോള്‍ കള്ളക്കടത്തുകാരന് ഇന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ ലാഭം കിട്ടും. അതും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍. സംസ്ഥാനത്തെ ജ്വല്ലറി ഉടമകള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുമാണ് കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വര്‍ണം സംസ്ഥാനത്ത് നിന്ന് തമിഴ്‌നാട്ടിലെ തൃച്ചി, ആന്ധ്രയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും കടത്തും. അവിടങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ കയ്യിലായിരിക്കും എത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സംസ്ഥനത്തെ ജ്വല്ലറികളുടെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ മിക്കയിടത്തും 60 ശതമാനത്തോളം അനധികൃതമാണെന്ന് മനസ്സിലായതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനധികൃതമായ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും കള്ളക്കടത്തിലൂടെ വാങ്ങിയതാണ്. ചോദ്യം ചെയ്തപ്പോള്‍ പഴയ സ്വര്‍ണം ഉപഭോക്താക്കള്‍ വിറ്റതോ, എക്‌സ്‌ചേഞ്ച് ചെയ്തതോ ആണെന്ന് ഉടമകള്‍ പറഞ്ഞു. എന്നാല്‍ പുതിയ സ്വര്‍ണം നേരായ മാര്‍ഗത്തിലൂടെ വാങ്ങുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എക്‌സ്‌ചേഞ്ചിലൂടെ ലഭിച്ച സ്വര്‍ണം രണ്ടരലക്ഷത്തിന് താഴെയുള്ളതാണെന്ന് കണ്ടെത്തി. പാന്‍കാര്‍ഡ് വഴിയുള്ള ഇടപാട് ഒഴിവാക്കാനാണിത്. സംസ്ഥാനത്തെ ചില പ്രമുഖ ജ്വല്ലറികളില്‍ പരിശോധന നടത്തിയപ്പോള്‍ 90 ശതമാനവും പഴയസ്വര്‍ണമാണെന്ന് കണ്ടെത്തി. ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
Keywords: Gold smuggling, College students, Dubai, Customs, Jewallery, Stock , Old gold, Carriers, New gold, Pancard, Gold smuggler's use students as carriers

Powered by Info News For You

Comments
Post a Comment