മൂത്ത സഹോദരന് കോവിഡ്-19 പോസിറ്റീവ്; സൗരവ് ഗാംഗുലി ക്വാറന്റെനില്‍
കൊല്‍ക്കത്ത: (https://ift.tt/3fxsrkt) മൂത്ത സഹോദരന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ക്വാറന്റെനില്‍. വീട്ടില്‍ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്നേഹാഷിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗാംഗുലി അടക്കമുള്ള കുടുംബാംഗങ്ങള്‍ ക്വാറന്റെനില്‍ പോയത്.
കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയിലാണ് സ്നേഹാഷിഷ് ഗാംഗുലിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്നേഹാഷിഷ് ഗാംഗുലിക്ക് ചെറിയ രീതിയില്‍ പനിയുണ്ടായിരുന്നു. കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
2020 ജൂലൈ എട്ടിനു ഗാംഗുലിയുടെ 48-ാം ജന്മദിനാഘോഷത്തില്‍ സ്നേഹാഷിഷ് ഗാംഗുലിയും പങ്കെടുത്തിരുന്നു.

Keywords: News, National, India, Kolkata, COVID-19, Brother, Ganguly, Cricket, Sports, Hospital, Health, Birthday, Sourav Ganguly in home quarantine after elder brother tests positive for Covid-19
Powered by Info News For You

Comments
Post a Comment