ഇന്ത്യയില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് രണ്ട് തവണ കോവിഡ്-19 പരിശോധന നിര്‍ബന്ധമാക്കി

ദുബൈ: (https://ift.tt/300OYAH) ദുബൈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ കോവിഡ്-19 നുള്ള പിസിആര്‍ (പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റിന് കൂടി വിധേയമാകണം. പരിശോധന ഓഗസ്റ്റ് 1 മുതല്‍ ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു.

ഇന്ത്യയുള്‍പ്പെടെ 29 രാജ്യങ്ങളുടെ പട്ടിക എയര്‍ലൈന്‍ പുറത്തിറക്കി. ഈ രാജ്യങ്ങളില്‍ നിന്ന് പറക്കുന്ന യാത്രക്കാര്‍ ഓഗസ്റ്റ് 1 മുതല്‍ ദുബൈയില്‍ എത്തുമ്പോള്‍ നിര്‍ബന്ധിത കോവിഡ്-19 പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം, ഒപ്പം അവര്‍ വരുന്ന രാജ്യത്ത് നിന്ന് കോവിഡ്-19 നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും നല്‍കണം.

News, Gulf, Dubai, Emirates Airlines, Flight, Travel, Passengers, COVID-19, Country, Health, Dubai COVID-19 PCR test: Passengers from 29 countries to be tested twice starting August 1

ഇന്ത്യ, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍, നൈജീരിയ, ഇറാഖ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള 29 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഈ രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ ദുബൈ വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന കൂടി നടത്തണമെന്ന് എയര്‍ലൈന്‍ അധികൃതരെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന യുഎഇ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും പിസിആര്‍ പരിശോധന ആവശ്യമില്ലെന്നും എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി.

Keywords: News, Gulf, Dubai, Emirates Airlines, Flight, Travel, Passengers, COVID-19, Country, Health, Dubai COVID-19 PCR test: Passengers from 29 countries to be tested twice starting August 1


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?