കോവിഡ് 19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഭാര്യയുടേയും മക്കളുടേയും പരിശോധനാഫലം നെഗറ്റീവ്

ഭോപ്പാല്‍: (www.kvartha.com 26.07.2020) കോവിഡ് 19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്.

ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവര്‍ക്കും കോവിഡ് 19 പരിശോധന നടത്തിയിരുന്നു.

MP CM Shivraj Singh Chouhan admitted to hospital after testing positive for Covid, Bhoppal, News, Politics, Chief Minister, Madhya pradesh, Family, Health, Health & Fitness, National

എന്നാല്‍ ഞായറാഴ്ച വന്ന പരിശോധനാഫലത്തില്‍ കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.
തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കോവിഡ് 19 പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രിയുടെ കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ശിവരാജ് സിങ് ചൗഹാനെ ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈറസ് ബാധിതനെങ്കിലും ചൗഹാന്‍ ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആശുപത്രിക്കിടക്കയില്‍ തുടര്‍ന്നുകൊണ്ട് ചൗഹാന്‍ പ്രധാനമന്ത്രിയുടെ മന്‍കി ബാത് കാണുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു.

Keywords: MP CM Shivraj Singh Chouhan admitted to hospital after testing positive for Covid, Bhoppal, News, Politics, Chief Minister, Madhya pradesh, Family, Health, Health & Fitness, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?