കോവിഡ് 19: കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി പാലങ്ങള്‍ അടച്ചു, മുന്നറിയിപ്പില്ലാതെ പാലം അടച്ചതില്‍ വലഞ്ഞ് യാത്രക്കാര്‍

കണ്ണൂര്‍: (www.kvartha.com 17.07.2020) കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തികള്‍ പങ്കിടുന്ന എല്ലാ പാലങ്ങളും അടച്ചു. ഒളവര, കാര, തലിച്ചാലം എന്നീ പാലങ്ങളാണ് അടച്ചത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതത്തിന് ജില്ലാ കലക്ടര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജൂലൈ 31 വരെയായിരിക്കും നിയന്ത്രണം.

ഇതിനു പിന്നാലെയാണ് കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി പ്രദേശമായ പുളിങ്ങോമിലെ പാലവും പൊലീസ് അടച്ചത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടു. ദേശീയ പാതയില്‍ കാലിക്കടവ് പൊലീസ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. അതേസമയം മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ആംബുലന്‍സ് അടക്കം ഒരു വാഹനവും കടത്തി വിടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Kannur, News, Kerala, COVID-19, Trending, Road, District Collector, Police, Complaint, Patient, Border, Covid 19: Kannur Kasaragod border bridges closed

Keywords: Kannur, News, Kerala, COVID-19, Trending, Road, District Collector, Police, Complaint, Patient, Border, Covid 19: Kannur Kasaragod border bridges closed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?