ഒമ്പതുവയസുകാരിയെ കൊന്ന് കനാലില്‍ തള്ളി; 19 വയസുള്ള രണ്ടുപേര്‍ പൊലീസ് പിടിയില്‍


തൂത്തുകുടി: (www.kvartha.com 16.07.2020) ഒമ്പതുവയസുകാരിയെ കൊന്ന് കനാലില്‍ തള്ളിയ 19 വയസുള്ള രണ്ടുപേര്‍ പൊലീസ് പിടിയില്‍. മുത്തിശ്വരന്‍, നന്ദീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. തൂത്തുകുടി സത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കനാലില്‍ പ്ലാസ്റ്റ്ക്ക് വീപ്പയില്‍ നിന്നാണ് മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തൂത്തുകുടി മേഘന്നപുരത്തിനടുത്ത് കല്‍വിളെ വില്ലേജിലെ ഇന്ദിര നഗറില്‍ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ പെണ്‍കുട്ടിയെ കാണാതായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. കുട്ടിക്കായി ഗ്രാമത്തില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ സത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വരണ്ട ജലസേചന കനാലില്‍ നിന്നും ഒരു പ്ലാസ്റ്റിക്ക് വീപ്പയില്‍ അടക്കം ചെയ്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഉച്ചയ്ക്ക് ശേഷം 2.30 മണിക്കാണ് ലഭിച്ചത്.

 News, Tamilnadu, Police, Crime, Killed, Girl, Police Station, Thoothukudi, 9 year old girl killed by teens in Tamil Nadu; Arrested

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് കൗമാരക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ കൗമരക്കാരില്‍ ഒരാള്‍. പെണ്‍കുട്ടി ഈ വീട്ടില്‍ ടിവി കാണാന്‍ പോകാറുണ്ടായിരുന്നു. പെണ്‍കുട്ടി ടിവി കാണാന്‍ ചെന്ന സമയം ബുദ്ധി വൈകല്യമുള്ള പിതാവിനെ പ്രതി മര്‍ദിക്കുന്നത് കണ്ടു. ഇത് കുട്ടി കണ്ടു എന്ന് മനസിലാക്കിയ പ്രതി കുട്ടിയോടും ദേഷ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി പ്രതിയെ കല്ല് പെറുക്കി എറിഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി കുട്ടിയെ കഴുത്തില്‍ ഞെക്കി കൊലപ്പെടുത്തി.

തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ മരിച്ച കുട്ടിയെ വീപ്പയ്ക്കുള്ളിലാക്കിയതിനു ശേഷം കനാലില്‍ തള്ളുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി സത്തന്‍കുളം പൊലീസിനെ ഉദ്ധരിച്ച് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Keywords: News, Tamilnadu, Police, Crime, Killed, Girl, Police Station, Thoothukudi, 9 year old girl killed by teens in Tamil Nadu; Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?