കോവിഡ് 19: പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്‌സ് ആപ്പിലൂടെ സൗകര്യമൊരുക്കി ഹരിയാനയിലെ സ്‌കൂള്‍
ഉത്തര്‍പ്രദേശ്: (www.kvartha.com 13.07.2020) കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്‌സ് ആപ്പിലൂടെ പ്രവേശനം നല്‍കാനൊരുങ്ങി ഹരിയാനയിലെ സ്‌കൂള്‍. ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ചാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ താത്പര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പത്താം ക്ലാസ് പാസായതിന് ശേഷം പതിനൊന്നാം ക്ലാസില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വാട്ട്‌സ് ആപ്പിലൂടെ സൗകര്യമൊരുക്കുന്നത്. സ്‌കൂള്‍ രേഖകളും പത്താം ക്ലാസ് ഫലവും വാട്ട്‌സ് ആപ്പിലൂടെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് അയച്ചു കൊടുത്താല്‍ മതിയാകും. നിലവില്‍ ഫീസും സമര്‍പ്പിക്കേണ്ടതില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ കൂടി മുന്‍നിര്‍ത്തിയാണ്. അവരുടെ വീടുകളില്‍ തന്നെ ഇരുന്ന് സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ സാധിക്കും. ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ വ്യക്തമാക്കി.
Keywords: Uttar Pradesh, News, National, Education, Technology, school, Students, Study class, Chief Minister, Students can seek admission to class 11 on WhatsApp

Powered by Info News For You

Comments
Post a Comment