17 തവണ കത്തികൊണ്ട് കുത്തി വീഴ്ത്തി, നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ കാര്‍ ഓടിച്ചു കയറ്റി; യുഎസില്‍ മലയാളി നഴ്സിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: (www.kvartha.com 29.07.2020) അമേരിക്കയിലെ മിയാമിയില്‍ മലയാളി നഴ്‌സിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു അറസ്റ്റില്‍. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോയ് (28) ആണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന്‍ കൊല്ലപ്പെട്ടത്.

ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം നിലത്തുവീണ് കിടന്ന മെറിന്റെ ശരീരത്തിലൂടെ വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷമായി അകന്നുകഴിയുകയായിരുന്നു ദമ്പതികള്‍. ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു. ഇവര്‍ക്ക് ഒരു മകളാണ് നോറ (രണ്ട്).

New York, News, World, Crime, Arrest, Arrested, Husband, Killed, Stabbed to death, Car, Police, Nurse, Malayali nurse stabbed to death in America, husband arrested

Keywords: New York, News, World, Crime, Arrest, Arrested, Husband, Killed, Stabbed to death, Car, Police, Nurse, Malayali nurse stabbed to death in America, husband arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?