കോട്ടയം വനിതാ സംരക്ഷണ കേന്ദ്രത്തില്‍ പീഡനമെന്ന് പരാതി; നടത്തിപ്പുകാരിയുടെ ഭര്‍ത്താവിനെതിരെ കേസ്, സുരക്ഷിതമല്ലാത്ത സാഹചര്യമായതിനാല്‍ 17 പെണ്‍കുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി

കോട്ടയം: (https://ift.tt/3e0OXAz) കോട്ടയം വനിതാ സംരക്ഷണ കേന്ദ്രത്തില്‍ പീഡനമെന്ന് പരാതി. സ്ത്രീകള്‍ക്കായുള്ള സംരക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതി നല്‍കിയ പരാതിയില്‍ കേന്ദ്രം നടത്തിപ്പുകാരിയുടെ ഭര്‍ത്താവിനെതിരെ വനിതാ പൊലീസ്സ്‌റ്റേഷനില്‍ കേസെടുത്തു. കോട്ടയം ഗാന്ധിനഗറിലെ 'സാന്ത്വനം' ചാരിറ്റബിള്‍ ട്രസ്റ്റ് മേധാവിനിയുടെ ഭര്‍ത്താവ് ബാബു വര്‍ഗീസിനെതിരേയാണ് കേസ്.

News, Kerala, Kottayam, Accused, Women, Police, Case, CM, Abuse, Molestation, Molestation complaint against women shelter home owners husband in Kottayam

കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിയാണ് മുഖ്യമന്ത്രി, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവര്‍ക്ക് പരാതി നല്കിയത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ചെയ്തത്. വേറെ പെണ്‍കുട്ടികള്‍ക്കും സമാന അനുഭവമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. അടുത്ത ബന്ധുക്കളില്ലാത്ത യുവതി 12 വര്‍ഷമായി ഈ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. ജൂണ്‍ 23-നാണ് പരാതി നല്കിയത്.

കേന്ദ്രം നടത്തിപ്പുകാരിയുടെ വീട്ടിലെ ജോലികള്‍ക്ക് വേണ്ടി യുവതിയെ ഇടയ്ക്ക് കൊണ്ടുപോകുമായിരുന്നു. അങ്ങനെ കിടപ്പുരോഗിയായ അമ്മയെ പരിചരിക്കുന്നതിന് അങ്ങോട്ട് വിളിച്ചുവരുത്തി. നടത്തിപ്പുകാരി വീട്ടിലില്ലാതിരുന്ന ഒരുദിവസം, അവരുടെ ഭര്‍ത്താവ് യുവതിയോട് അശ്ലീലസംഭാഷണങ്ങള്‍ നടത്തുകയും പീഡിപ്പിക്കുകയും ചെയ്തു. ഒടുവില്‍, രോഗാവസ്ഥയിലുള്ള വൃദ്ധമാതാവിന്റെ മുറിയിലിരുന്നാണ് രക്ഷപ്പെട്ടത്.

പിറ്റേന്ന് കേന്ദ്രത്തിലെത്തി നടത്തിപ്പുകാരിയോടും മറ്റുള്ളവരോടും കാര്യങ്ങള്‍ പറഞ്ഞു. അതോടെ ഉടമയായ സ്ത്രീക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ മാറ്റമുണ്ടായി. ഈ സംഭവത്തിനുശേഷവും അവരുടെ ഭര്‍ത്താവ് തുടര്‍ച്ചയായി കേന്ദ്രത്തില്‍ എത്തിത്തുടങ്ങിയതോടെയാണ് പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്ന് സുരക്ഷിതമല്ലാത്ത സാഹചര്യമായതിനാല്‍ 17 പെണ്‍കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ അറിയിപ്പ് വന്നപ്പോള്‍ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.

പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അഭയകേന്ദ്രം സന്ദര്‍ശിച്ച് തെളിവെടുത്തു. വനിത-ശിശു വികസനവകുപ്പും അന്വേഷണം നടത്തി.

പൊലീസിന്റെ വിശദമായ അന്വേഷണത്തിനുശേഷം കുട്ടികളെ തിരികെ സ്ഥാപനത്തിലേക്ക് അയയ്ക്കണോയെന്ന് തീരുമാനിക്കും. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

Keywords: News, Kerala, Kottayam, Accused, Women, Police, Case, CM, Abuse, Molestation, Molestation complaint against women shelter home owners husband in Kottayam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?